സ്കൂള്‍ ഫോണ്‍ നം :0495-2278060 ഹെഡ്മാസ്റ്റര്‍ മൊബൈല്‍ നം : 9656933172 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

10 Mar 2017

35മത് സ്കൂള്‍ വാര്‍ഷികാഘോഷവും,ഹെഡ്‌മാസ്റ്റര്‍ ശ്രീ പി.ടി.ജോസ് സാറിനുള്ള യാത്രയയപ്പും നടന്നു.

           
          വാളം‌തോട് ജി.ടി.എല്‍.പി.സ്കൂളിന്റെ 35മത്  വാര്‍ഷികാഘോഷവും, ഹെഡ്‌മാസ്റ്റര്‍ ശ്രീ പി.ടി.ജോസ് സാറിനുള്ള യാത്രയയപ്പും ചടങ്ങും 2017 മാര്‍ച്ച് 10ം തിയതി നടന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച സാംസ്ക്കാരിക സമ്മേളനം ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ തോണിക്കടവന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.

2 Mar 2017

നവീകരിച്ച ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു.

 

            വാളം‌തോട് ജി.ടി.എല്‍.പി സ്‌കൂളില്‍ നവീകരിച്ച ക്ലാസ് റൂമുകള്‍  വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്‌റ്റര്‍ ജോസ് പിറ്റി.,അധ്യാപകര്‍,എസ്.എം.സി. മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചിലവഴിച്ചു നടത്തിയിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിച്ചത് ചാലിയാര്‍ ഗ്രാമപഞ്ചായത്താണ്.

27 Feb 2017

മാതൃഭാഷാപഠനത്തിന് ചൈതന്യമേകി 'മലയാളത്തിളക്കം' പ്രഖ്യാപനം നടത്തി.

          
   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക ക്ലാസുകളിലെ ഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സവിശേഷ പദ്ധതിയായ 'മലയാളത്തിളക്കം' പദ്ധതിയുടെ പ്രഖ്യാപനം വാളംതോട് ജി.ടി.എല്‍പി.സ്കൂളില്‍ നടന്നു. ചാലിയാര്‍ ഗ്രാമപഞ്ചായത്തംഗം ശ്രീ.അനീഷ് അഗസ്റ്റ്യന്‍ പ്രഖ്യാപനം നടത്തി. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ ബിജു ചക്കരമാക്കല്‍ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി.,എസ്.എം.സി.വൈസ് ചെയര്‍പേഴ്സണ്‍ രാജി രാജേഷ് , അധ്യാപകരായ സജിമോന്‍ സ്കറിയ, സന്ദീപ് പി.കെ. എന്നിവര്‍ പ്രസംഗിച്ചു. സിറില്‍ ജോര്‍ജ് ക്ലാസുകള്‍ നയിച്ചു.

8 Feb 2017

കളിപ്പെട്ടിയുമായി ഐ.ടി. പഠനം മുന്നോട്ട്.


ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഐ.ടി. വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ്  സ്കൂളുകളില്‍ വിതരണം ചെയ്ത കളിപ്പെട്ടി എന്ന ഐ.ടി. പഠന പുസ്തകത്തിന്റെ പരിശീലനം വാളം‌തോട് സ്കൂളില്‍ ആരംഭിച്ചു. ഐ.സി.റ്റി. കോര്‍ഡിനേറ്റര്‍ സിറില്‍ ജോര്‍ജ് പരിശീലനത്തിനു നേത്യത്വം നല്‍കി വരുന്നു.
Related Posts Plugin for WordPress, Blogger...