സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

30 Nov 2012

സ്കൂള്‍ കുട്ടികള്‍ക്ക് ID കാര്‍ഡ് വിതരണം ചെയ്തു.


       വാളംതോട് ജി.ടി.എല്‍പി. സ്കൂളില്‍ കുട്ടികള്‍ക്ക് ID കാര്‍ഡ് വിതരണം ചെയ്തു. കക്കാടംപൊയില്‍ പ്രദേശത്തെ സ്കൂളുകളില്‍ വെച്ച് ആദ്യമായി ഈ സ്കൂളിലാണ് ഐ.ഡി. കാര്‍ഡ് കുട്ടികള്‍ക്ക് നല്കിയിരിക്കുന്നത്.

24 Oct 2012

സ്കൂള്‍ കുട്ടികള്‍ക്ക് ചൂടുവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.


              സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും സദാ സമയം ചൂടു വെള്ളം ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ​ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി.നിര്‍വഹിച്ചു.


             

1 Oct 2012

സ്കൂളിലേക്ക് സംഭാവനയായി ലഭിച്ച A3 ഡോട്ട്മാട്രിക്സ് പ്രിന്റര്‍ ഉദ്ഘാടനം ചെയ്തു.



        ജി.ടി.എല്‍.പി.സ്കൂള്‍ വാളംതോട്ടിലെ പൂര്‍വ അധ്യാപകനും ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്തു വരുന്ന സജിമോന്‍ സ്കറിയ സംഭാവന നല്‍കിയ പതിമൂവ്വായിരത്തോളം രൂപ വില വരുന്ന A3 ഡോട്ട്മാട്രിക്സ് പ്രിന്റര്‍  വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി തലക്കുളത്തില്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിന് വളരെ ഉപകാരപ്രദമായ ഈ പ്രിന്റര്‍ സംഭാവന ചെയ്ത ശ്രീ സജിമോന്‍ സ്ക്കറിയക്ക് സ്കൂളിന്റെ എല്ലാ ആശംസകളും.

25 Aug 2012

ഓണാഘോഷം 2012.


         ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പി.റ്റി.എ.പ്രസിഡന്റ് റെജി ചക്കനാനിക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്  പൂക്കളമത്സരവും, വിവിധ തരം ഓണക്കളികളും അരങ്ങേറി. ഇതില്‍ കുട്ടികളുടെ വടംവലി മത്സരവും രക്ഷിതാക്കളുടെ വടംവലി മത്സരവും വളരെ ആവേശം നിറഞ്ഞതായിരുന്നു. തുടര്‍ന്ന് വിഭവ സമ്യദ്ധമായ സദ്യ വിളമ്പുകയും അതിനു ശേഷം നടന്ന ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

10 Aug 2012

സൌജന്യ സ്കൂള്‍ യൂണിഫോം വിതരണംനടത്തി.


          എസ്.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടപ്പിലാക്കിയ സൌജന്യ സ്കൂള്‍ യൂണിഫോമിന്റെ വാളംതോട് ജി.ടി.എല്‍.പി സ്കൂളിലെ വിതരണോദ്ഘാടനം  ചാലിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ സ്കൂള്‍ ലീഡര്‍ ജെയിന്‍ ജോഷിക്കു നല്കി കൊണ്ട്  നിര്‍വഹിച്ചു. പി.റ്റി.എ. പ്രസിഡന്റ്  റെജി ചക്കനാനിക്കല്‍ അധ്യക്ഷം വഹിച്ചു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി.ജോസ് ആശംസകള്‍ നേര്‍ന്നു. അധ്യാപകനായ ശ്രീ ബിനു ജോസഫ് നന്ദി പറഞ്ഞു.

4 Jun 2012

പ്രവേശനോത്സവം 2012-13


         ജി.ടി.എല്‍.പി. സ്കൂള്‍ വാളന്തോട്ടിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ആദ്യമായി സ്കൂളിലെത്തിയ കുരുന്നുകളെ ബലൂണുകളും, സമ്മാനങ്ങളും നല്കി സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികളുടെ  കലാപരിപാടികളും പ്രവേശനോത്സവ ജാഥയും നടന്നു. ചടങ്ങുകള്‍ക്ക് ഹെഡ് മാസ്റ്റര്‍ ശ്രീ പി.റ്റി ജോസ്, പി.റ്റി.എ. പ്രസിഡന്റ് ചന്ദ്രന്‍ ചക്കരമാക്കല്‍,  എം.പി.റ്റി.എ. പ്രസിഡന്റ് സോഫി കാഞ്ഞിരത്താംകുഴിയില്‍, അധ്യാപകരായ ശ്രീ കെ.ആര്‍. പ്രേമരാജന്‍, ശ്രീ ബിനു ജോസഫ്, ശ്രീ സിറില്‍ ജോര്‍ജ്ജ് എന്നിവര്‍ നേത്യത്വം നല്കി.

30 Mar 2012

നാലാം ക്ലാസ്സുകാര്‍ക്ക് യാത്രയയപ്പു നല്കി.


           വാളന്തോട് ജി.ടി.എല്‍.പി. സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഉന്നത പഠനത്തിനായി ഒരുങ്ങുന്ന നാലാം ക്ലാസ്സുകാര്‍ക്ക് യാത്രയയപ്പു നല്കി. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ പി.റ്റി.ജോസ്, നാലാം ക്ലാസ് അധ്യാപകന്‍ ശ്രീ സിറില്‍ ജോര്‍ജ്, അധ്യാപകരായ ശ്രീ പ്രേമരാജന്‍, ശ്രീ ബിനു ജോസഫ് , കുമാരി ലിന്‍സി എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുട്ടികള്‍  മറുപടി പ്രസംഗം നടത്തി, കലാപരിപാടികളും അവതരിപ്പിച്ചു. ചായ സത്ക്കാരത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

2011-12 ഫോട്ടോഗാലറി

ഇടത്തു നിന്ന് ലിന്‍സി ബാബു (ഡെയിലി വേജ്) വിജയന്‍ പി. (പി.റ്റിസി.എം .), സിറില്‍ ജോര്‍ജ് (എല്‍പി.എസ്.എ) ജോസ് പി.റ്റി. (ഹെഡ് മാസ്റ്റര്‍ ) പ്രേമരാജന്‍ കെ.ആര്‍.. (( (പി.ഡി. ടീച്ചര്‍ )  ബിനു ജോസഫ് 

27 Feb 2012

പഠനയാത്ര 2011-12


         ജി.ടി.എല്‍.പി. സ്കൂള്‍  വാളന്തോട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലയിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. ജില്ലയിലെ ചരിത്രസ്മാരകങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. ജി.ടി.എല്‍.പി. സ്കൂള്‍ വാളന്തോടും,  സമീപ സ്കൂളായ ജി.എല്‍.പി.എസ്. മൂലേപ്പാടവും സംയുക്തമായാണ് പഠന യാത്ര നടത്തിയത്. 

22 Feb 2012

ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.


       ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് വാളന്തോട് ജി.ടി.എല്‍.പി. സ്കൂളിലെ രക്ഷിതാക്കള്‍ക്കായി  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ബോധവത്കരണ ക്ലാസുകള്‍ സ്കൂളിലെ അധ്യാപകനായ ശ്രീ കെ.ആര്‍ പ്രേമരാജന്റെ നേത്യത്വത്തിലാണ് സംഘടിപ്പിച്ചത്. ബോധവത്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം ​ചാലിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ നിര്‍വഹിച്ചു. പി.റ്റി.എ.പ്രസിഡന്റ് ചന്ദ്രന്‍ ചക്കരമാക്കല്‍, ഹെഡ് മാസ്റ്റര്‍ ശ്രീ പിറ്റി.ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.