സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

19 Jun 2013

വായനാ വാരാചരണത്തിനു തുടക്കം കുറിച്ചു.


          വാളന്തോട് ജി.ടി.എല്‍.പി സ്കൂളില്‍ വായനാ വാരാചരണത്തിനു തുടക്കം കുറിച്ചു. പി.എന്‍. പണിക്കരുടെ ജന്മ ദിനമായ ജൂണ്‍ പത്തൊന്‍പതിനു  സ്കൂളില്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശന,വും വിവിധ പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി പരിചയപ്പെടത്തലും നടന്നു. ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി. ഈ വര്‍ഷത്തെ ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിര്‍ വഹിച്ചു. ജൂണ്‍ 19 മുതല്‍ 25 വരെ നീണ്ടു നില്ക്കുന്ന വായനാവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ കുട്ടികള്‍ക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. വായനാ മത്സരം, പത്രക്വിസ്, ആസ്വാദനക്കുറിപ്പ് തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടക്കും.

5 Jun 2013

LSS നേടിയ കുമാരി സോനുപ്രിയ എം.എസിനെ അനുമോദിച്ചു.


     വാളന്തോട് ജി.ടി. എല്‍ പി സ്കൂളില്‍ നിന്നും 2012-13 വര്‍ഷം എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് നേടിയ കുമാരി സോനുപ്രിയ എം എസിനെ അനുമോദിച്ചു. ജൂണ്‍ അഞ്ചിന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു JSS  മലപ്പുറവും, സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് കുമാരി സോനുപ്രിയയെ അനുമോദിച്ചത്. സ്കൂള്‍ പി.ടി.എയുടെ വകയായി ഒരു ട്രോഫി വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തിലും,  അധ്യാപകരുടെ വകയായി രണ്ടായിരം രൂപയുടെ ക്യാഷ്   അവാര്‍ഡ്  ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി.യും സോനുപ്രിയയ്ക്ക് സമ്മാനിക്കുകയുണ്ടായി. 

വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.


  ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വാളന്തോട് ഗവ. ട്രൈബല്‍ എല്‍പി. സ്കൂളില്‍  വിപുലമായ പരിപാടികളോടെ ആചരിച്ചു. കേന്ദ്ര മാനവ ശേഷി വികസന വകുപ്പിനു കീഴിലുള്ള ജന ശിക്ഷന്‍ സന്‍സ്ഥാന്‍-- മലപ്പുറം (JSS) എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ഇക്കൊല്ലത്തെ പരിസ്ഥിദിനാഘോഷം വാളന്തോട് സ്കൂളില്‍ നടത്തിയത്. രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച ചടങ്ങിന് JSSന്റെ പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. സുകുമാരി സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി തലക്കുളത്തില്‍ അധ്യക്ഷനായിരുന്നു.  ഡയറക്ടര്‍ വി ഉമ്മര്‍ക്കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. JSS  വൈസ്  ചെയര്‍മാന്‍ പി.എം. ഉസ്മാന്‍ അലി,  ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി., അധ്യാപനായ ബിനു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രൈബല്‍ പ്രൊമോട്ടര്‍ സരോജിനി നന്ദിയും പറഞ്ഞു.

പരിസ്ഥിതിദിന ക്വിസ് ഡിക്സന്‍ ടൈറ്റസ് വിജയി.


   ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച വാളന്തോട് സ്കൂളില്‍ സംഘടിപ്പിച്ച  പരിസ്ഥിതിദിന ക്വിസില്‍ ഡിക്സന്‍ ടൈറ്റസ് ഒന്നാം സ്ഥാനം  നേടി. ആതിര, ഷാരോണ്‍ സി ആര്‍ എന്നിവര്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് പ്രോഗ്രാം ഓഫിസര്‍ എന്‍ കെ സുകുമാരി സമ്മാനങ്ങള്‍  വിതരണം ചെയ്തു. ക്വിസ്സിന് അധ്യാപകനായ ശ്രീ സിറില്‍  ജോര്‍ജ്ജ് നേത്യത്വം നല്കി.

4 Jun 2013

പുതുനാമ്പുകളെ വരവേറ്റ് വാളംതോട് സ്കൂളില്‍ പ്രവേശനോത്സവം 2013.



  വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ 2013-14 വര്‍ഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. അതിരാവിലെ തന്നെ അധ്യാപകരും രക്ഷിതാക്കളും സ്കൂളും പരിസരവും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചൊരുക്കി. പത്തു മണിയോടെ പുതിയതായി എത്തിയ കുട്ടികളെയും മുന്നില്‍ നിര്‍ത്തി,വിദ്യാഭ്യാസ അവകാശത്തെ സംബന്ധിക്കുന്ന മുദ്രാവക്യങ്ങള്‍ടങ്ങിയ പ്ലക്കാര്‍ഡുകളേന്തി വിദ്യാര്‍ത്ഥികള്‍ റാലി നടത്തി. തുടര്‍ന്ന് ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി. കുരുന്നുകള്‍ക്ക് കത്തിച്ച മെഴുകു തിരികള്‍ നല്‍കി ക്ലാസിലേക്ക് കയറ്റി ഇരുത്തുകയും മിഠായികളും ബലൂണുകളും  നല്‍കുകയും ചെയ്തു. 

1 Jun 2013

ശ്രീ.പ്രേമരാജന്‍ കെ.ആര്‍. ഇനി ഗവ.യു.പി സ്കൂള്‍ മരുതയിലെ പ്രധാനധ്യാപകന്‍..... 


          വാളംതോട് ജി.ടി.എല്‍പി. സ്കൂളിലെ സീനിയര്‍ അസ്സിസ്റ്റന്റ് ശ്രീ.പ്രേമരാജന്‍ കെ.ആര്‍ സ്ഥാനക്കയറ്റം ലഭിച്ച്  മരുത ഗവ.യു.പി.സ്കൂളിന്റെ  സാരഥ്യം ഏറ്റെടുത്തു. കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ സ്വദേശിയായ അദ്ദേഹം മലപ്പുറം വയനാട് ജില്ലകളിലെ വിവിധ സ്കൂളുകളില്‍  ജോലി നോക്കിയിട്ടുണ്ട്. 2002ല്‍   വാളംതോട് സ്കൂളില്‍ അധ്യാപനത്തിനായി എത്തിയ ശ്രീ.പ്രേമരാജന്‍ സാര്‍ കുട്ടികളുടെ പ്രിയ അധ്യാപകനായി ഇക്കാലമത്രയും ഒന്ന് രണ്ട് ക്ലാസ്സുകളാണ് കൈകാര്യം ചെയ്തിരുന്നത്.