സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

18 Dec 2014

പഠനോപകരണങ്ങള്‍ക്കായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കി.


    വാളംതോട് സ്‌കൂളിലെ ഗണിത, സയന്‍സ് ലാബ് ഉപകരണങ്ങള്‍ക്കും, ടീച്ചിംഗ് എയ്‌ഡ്‌സ് എന്നിവയ്‌ക്കുമായി നാലാം ക്ലാസിലും ഒന്നാം ക്ലാസിലും  പ്രത്യേകമായി അടച്ചുറപ്പുള്ള  അലമാരകള്‍ സ്ഥാപിച്ചു. കൂടാതെ സ്‌കൂള്‍ പാചകപ്പുരയിലേക്കും അടച്ചുറപ്പുള്ള അലമാര നിര്‍മ്മിക്കുകയുണ്ടായി. ഇക്കൊല്ലം ലഭ്യമായ ഗ്രാന്റുകളുപയോഗിച്ചാണ്. ഈ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പാകിയിട്ടുള്ളത്.

9 Dec 2014

യുവജന പങ്കാളിത്തത്തോടെ സ്‌കൂളിലേക്കുള്ള പ്രവേശന വഴി മെച്ചപ്പെടുത്തി.


 വാളന്തോട് ഗ്രാമത്തിലെ യുവജനങ്ങളുടെ സഹായത്തോടെ സ്‌കൂളിലേക്കുള്ള പ്രവേശന വഴി മെച്ചപ്പെടുത്തി. സ്‌കൂളിന്റെ പ്രവേശന വഴിയില്‍ ഒരു ഭാഗം കരിങ്കല്ലുപയോഗിച്ച് കെട്ടിയെടുക്കുയും വഴി കല്ലും മണ്ണുമിട്ട് നികത്തുകയും ചെയ്‌തു.

6 Dec 2014

കുട്ടികള്‍ക്ക് നവ്യാനുഭവമായി തണല്‍ക്കൂട്ടത്തിന്റെ സന്ദര്‍ശനം.

  
     കിഴ്ശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയായ തണല്‍ക്കൂട്ടത്തിലെ അറുപതോളം അംഗങ്ങളും അധ്യാപകരും വാളംതോട് സ്‌കൂള്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ അഞ്ചാം തിയതി രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന തണല്‍ക്കൂട്ടത്തിന്റെ സന്ദര്‍ശനം വാളതോട് സ്‌കൂളിലെ കുരുന്നുകള്‍ക്ക് നവ്യാനുഭവമായി. 

30 Nov 2014

സ്‌കൂള്‍ പ്രവേശനകവാടം നിര്‍മ്മാണം പൂര്‍ത്തിയായി.


            വാളംതോട് ജി.ടി.എല്‍.പി.സ്കൂളിന്റെ ദീര്‍ഘകാലഭിലാഷമായ പ്രവേശനകവാട നിര്‍മ്മാണം പൂര്‍ത്തിയായി. അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയ പ്രവേശനകവാടം മനോഹരമായ രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.
       

22 Nov 2014

സ്‌കൂള്‍ ഡയറി പ്രകാശനം ചെയ്തു.


   വാളംതോട് ഗവ.ജി.ടി.എല്‍.പി.സ്‌കൂളില്‍ ആദ്യാമായി തയാറാക്കിയ സ്‌കൂള്‍ ഡയറി ബി.പി.ഒ. അഷറഫ് സി.പ്രകാശനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി. സ്‌കൂള്‍ ഡയറി തയാറാക്കാന്‍ നേത്യത്വം നല്‍കി. കുട്ടികളുടെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡയറിയില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍, അവധിക്കുള്ള അപേക്ഷ, ലൈബ്രറി പുസ്‌തകവിതരണ വിവരങ്ങള്‍, പ്രധാന തിയതികള്‍ എന്നിവ ഡയറിയില്‍ നല്‍കിയിട്ടുണ്ട്

21 Nov 2014

വിദ്യാര്‍ത്ഥികള്‍ക്ക് ജലച്ചായ ചിത്ര പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു..

      
       വാളംതോട് ജി.ടി.എല്‍.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജലച്ചായ ചിത്ര പരിശീലനം  നല്‍കി. സ്കൂള്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് അംഗമായ രാജി പുത്തന്‍പുരക്കലിന്റെ നേത്യത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത് . ചിത്രരചനയുമായി ബന്ധപ്പെട്ട അടിസ്ഥാന വസ്‌തുതകള്‍ വാട്ടര്‍ കളറിന്റെ ഉപയോഗം എന്നിവയെ സംബന്ധിച്ച് കുട്ടികള്‍ക്ക് വിവരങ്ങള്‍ പകര്‍ന്നു. സ്‌കൂള്‍ തലത്തില്‍ ആദ്യമായാണ് ജലച്ചായ ചിത്രങ്ങളുടെ പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.

3 Nov 2014

വാളംതോട് സ്‌കൂളില്‍ ' ഫോക്കസ് 2015 'നു തുടക്കമായി.

ദ്യാലയ ശാക്തീകരണ പദ്ധതിയായ ഫോക്കസ് 2015

Copy and WIN : http://bit.ly/copy_win
ദ്യാലയ ശാക്തീകരണ പദ്ധതിയായ ഫോക്കസ് 2015

Copy and WIN : http://bit.ly/copy_win
വിദ്യാലയ ശാക്തീകരണ പദ്ധതിയായ ഫോക്കസ് 2015

Copy and WIN : http://bit.ly/copy_win
വിദ്യാലയ ശാക്തീകരണ പദ്ധതിയായ ഫോക്കസ് 2015

Copy and WIN : http://bit.ly/copy_win

വിദ്യാലയ ശാക്തീകരണ പദ്ധതിയായ ഫോക്കസ് 2015ന്. വാളംതോട് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി.  സ്‌കൂളില്‍  തുടക്കമായി. പഠനനിലവാരവും, ഭൌതിക സാഹചര്യങ്ങളും    മെച്ചപ്പെടുത്തി. കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്കും ,രക്ഷിതാക്കള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസും, വിദ്യാലയ പിന്തുണാ സംവിധാനങ്ങളുടെ രൂപീകരണവും  നടന്നു. ബി.ആര്‍.സി.പ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ബി.പി.ഒ. അഷറഫ് സി. ക്ലാസുകള്‍ക്ക് നേത്യത്വം നല്കി.

1 Nov 2014

സ്പോര്‍ട്സ് ഡേ ആചരിച്ചു.



    2014-15 അധ്യയന വര്‍ഷത്തെ സ്കൂള്‍  സ്പോര്‍ട്സ് നടത്തി. ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി. നേത്യത്വം നല്‍കി. സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്ത മത്സരങ്ങള്‍ ആവേശം നിറഞ്ഞതായിരുന്നു.

5 Sept 2014

വാളന്തോട് സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ നാടിന്റെ ഉത്സവമായി മാറി.

     
              നാടിന്റെ ഉത്സവമാണ്, വാളന്തോട് സ്കൂളിലെ ഓണാഘോഷ പരിപാടികള്‍. ഇക്കൊല്ലത്തെ ഓണഘോഷ പരിപാടികള്‍ അതിഗംഭീരമായാണ് ആഘോഷിച്ചത്. സമീപത്തുള്ള മറ്റു സ്കൂളുകളെ അപേക്ഷിച്ച് പൂര്‍വ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഒരുമിച്ച്  നാടിന്റെ ഉത്സവമായാണ് ഈ സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്. എല്ലാ ചിലവും വഹിച്ച് രക്ഷിതാക്കള്‍ തന്നെയാണ് ഓണ സദ്യ ഇവിടെ തയാറാക്കിയത്. കൂടാതെ നാട്ടിലെ അഭ്യുദയകാംഷികളായ ആളുകളുടെ സഹകരണത്തോടെയാണ് വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു വേണ്ട സമ്മാനങ്ങളും  വിതരണം ചെയ്തത്. 

സ്കൂളിലേക്ക് മിക്‌സി സംഭാവന നല്കി രക്ഷിതാക്കളുടെ മാത്യക.

            
          ഉച്ച ഭക്ഷ്‌ണപദ്ധതിക്കായി, സ്കൂളിലേക്ക് മിക്‌സി സംഭാവന നല്കി രക്ഷിതാക്കള്‍ മാത്യകയായി. വാളന്തോട് സ്കൂളിലെ എസ്.എം.സിയിലെ രക്ഷിതാക്കള്‍ പിരിവിട്ടെടുത്തു നാലായിരത്തോളം രൂപ വില വരുന്ന ബ്രാന്‍ഡഡ് മിക്സിയാണ്, സ്ക്കൂലിലെ ഉച്ച ഭക്ഷ്‌ണ പരിപാടിക്കായി സംഭാവന നല്‍കിയത്. സെപ്‌തംബര്‍ 5ന്. ഓണാഘോഷപരിപാടിക്കിടയില്‍ നടന്ന ചടങ്ങില്‍ വെച്ച്  എസ്.എം.സി. ചെയര്‍മാന്‍ ശ്രീ.പ്രസാദ് അമ്പലപ്പറമ്പില്‍ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. ജോസ് പി.റ്റി.ക്ക് മിക്സി കൈമാറുകയുണ്ടായി.

26 Aug 2014

പുതിയ യൂണിഫോം നിലവില്‍ വന്നു.


    വാളന്തോട് സ്കൂളില്‍ സര്‍ക്കാരിന്റെ സൌജന്യ യൂണിഫോം പദ്ധതിയനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്‌തു. പുതിയ യൂണിഫോം നിലവില്‍ വന്നു. വെള്ളയില്‍ പച്ച വരകളുള്ള ഷര്‍ട്ടും പച്ച നിറമുള്ള ബോട്ടവുമാണ് യൂണിഫോമിനുള്ളത്.

15 Aug 2014

2014 ആഗസ്‌ത് 15 സ്വാതന്ത്ര്യദിനം ആഘോഷിച്ചു.



ഭാരതത്തിന്റെ 68ം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വാളന്തോട് ജി.എല്‍.പി.സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തോരണങ്ങള്‍ക്കൊണ്ടും , ത്രിവര്‍ണ്ണ ബലൂണുകള്‍ കൊണ്ടും സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു. രാവിലെ ഒന്‍പതു മണിയോടെ വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ദേശീയ പതാകയുയര്‍ത്തുകയും  തുടര്‍ന്ന് കുട്ടികള്‍ ഫ്ലാഗ് സല്യൂട്ട് ചെയ്യുകയും, പ്രതിജ്ഞ എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.

28 Jun 2014

പഠനക്കിറ്റുകള്‍ വിതരണം ചെയ്തു.



               വാളംതോട് ജി.ടി.എല്‍.പി.സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി മുക്കം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  'കൂട്ടുകാര്‍' എന്ന സന്നദ്ധസംഘടന  സംഭാവന ചെയ്ത പഠനക്കിറ്റുകള്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് ചാലിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ വിതരണം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനാ പ്രതിനിധികളായ ശ്രീ  അനസ് ബിച്ചു,ശ്രീ ഫിറോസ് എന്നിവരും എസ് എം സി ചെയര്‍മാന്‍ ശ്രീ പ്രസാദ് അമ്പലപ്പറമ്പില്‍ ,അധ്യാപകരായ ശ്രീ ബിനു ജോസഫ്,ശ്രീ സിറില്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

5 Jun 2014

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു.

           
        നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് വാളന്തോട് ജി.ടി.എല്‍പി.സ്കൂളിലെ കുട്ടികളും ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി. ഹരിതസമയമായി ആചരിക്കുന്ന 10.30 മുതല്‍ 11.30 വരെയുള്ള സമയത്ത് വിവിധ പരിപാടികള്‍ സ്കൂളില്‍ സംഘടിപ്പിച്ചു. 

2 Jun 2014

കുരുന്നുകള്‍ക്ക് വിസ്മയമായി പ്രവശേനോത്സവം 2014.

         
             വാളന്തോട് ജി.ടി.എല്‍പി.സ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം നടന്നു. ജൂണ്‍ രണ്ടിനു നടന്ന പ്രവേശനോത്സവത്തിന് ഒരുക്കമായി തലേ ദിവസം തന്നെ അധ്യാപകരും രക്ഷിതാക്കളും ഹെഡ്‌മാസ്റ്റര്‍ ജോസ് സാറിന്റെ നേത്യത്വത്തില്‍  വിദ്യാലയവും, പരിസരവും വ്യത്തിയാക്കി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. തിങ്കളാഴ്ച്ച രാവിലെ പത്തുമണിയോടെ പ്രവേശനോത്സവ ചടങ്ങുകള്‍ ആരംഭിച്ചു.

31 Mar 2014

2013-14 ഫോട്ടോഗാലറി

      2013-14 അധ്യയന വര്‍ഷത്തെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം

13 Feb 2014

വിറകു ശേഖരണത്തിനൊരു അധ്യാപക ര ക്ഷാകര്‍ത്യ മാത്യക.


     
         വരുന്ന അധ്യയന വര്‍ഷത്തേക്ക് വാളംതോട് ജി.ടി.എല്‍.പി. സ്കൂളിലെ ഉച്ചഭക്ഷണം തയാറാക്കാനുള്ള വിറകിന്റെ ശേഖരണം നടത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രണ്ടു ലോഡ് വിറകാണ് ശേഖരിക്കാന്‍ സാധിച്ചത്. വിറകുകള്‍ വെട്ടിയൊതുക്കി രക്ഷിതാക്കള്‍ ശേഖരിച്ചുവെച്ചപ്പോള്‍ ഹെഡ്‌മാസ്റ്റര്‍  ജോസ് സാറിന്റെ നേത്യത്വത്തിലുള്ള അധ്യാപകരുടെ സംഘം അവ വാഹനത്തില്‍ കയറ്റി സ്കൂളിലെത്തിക്കുകയായിരുന്നു.

6 Feb 2014

പാലക്കാട്ടേക്ക് ഒരു പഠന യാത്ര.


      വാളംതോട് ജി.എല്‍.പി. സ്കൂളില്‍ നിന്നും പാലക്കാട് ജില്ലയിലേക്ക് പഠനയാത്ര നടത്തി, കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ഉള്‍പ്പെടെ അറുപതോളം പേരടങ്ങുന്ന  സംഘമാണ് ഫെബ്രുവരി ആറാം തിയതി രാവിലെ ഏഴുമണിയോടെ സ്കൂള്‍ പരിസരത്തു നിന്നും പാലക്കാട്ടേക്കു പുറപ്പെട്ടത്. മാര്‍ഗമധ്യേ കൊണ്ടു പോയ  പ്രഭാത ഭക്ഷ്ണം കഴിച്ച് ശേഷം പതിനൊന്നരയോടെ പാലക്കാട്ട് കോട്ടയിലെത്തുകയും അവിടം വിശദമായി ചുറ്റിക്കാണുകയും, കോട്ടയുടെ ചരിത്രം കുട്ടികള്‍ക്ക് വിശദീകരിക്കും ചെയ്തു. 

23 Jan 2014

പഴയകാലത്തെ നാണയങ്ങളുടെ പ്രദര്‍ശനം നടത്തി.


       ഇന്ത്യയിലെയും വിദേശത്തെയും പഴയകാലത്തെയും ഇപ്പോള്‍ പ്രചാരത്തിലുള്ളതുമായ വിവിധങ്ങളായ നാണയങ്ങളുടെയും നോട്ടുകളുടെയും  പ്രദര്‍ശനം വാളതോട് സ്കൂളില്‍ നടത്തി. അധ്യാപനായ ശ്രീ സിറില്‍ ജോര്‍ജിന്റെ ശേഖരത്തിലുള്ള നാണയങ്ങളുടെ പ്രദര്‍ശനമാണ് നടത്തിയത്. ഇന്ത്യയില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഓരോ നാണയങ്ങളും വിത്യസ്ഥ കാലഘട്ടങ്ങളില്‍ പരിഷ്ക്കരിച്ചു ഇറക്കിയ നാണയങ്ങളുടെ പ്രദര്‍ശനം കുട്ടികളെ ഏറെ ആകര്‍ഷിച്ചു.