സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

14 Nov 2015

2015 ശിശുദിനം ആഘോഷിച്ചു.


           2015 നവം‌ബര്‍ 14ന് വിവിധ പരിപാടികളോടെ വാളം‌തോട് ജി.ടി.എല്‍.പി. സ്‌ക്കൂളില്‍  ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലി നടത്തുകയും ഹെഡ്‌മാസ്റ്റ്ര്‍ ജോസ് സാറിന്റെ നേത്യത്വത്തില്‍ കുട്ടികളെ പൂച്ചെണ്ടുകള്‍ നല്‍‌കി സ്വീകരിക്കുകയും ചെയ്‌തു. തുടര്‍‌ന്നു നടന്ന ചടങ്ങില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തംഗം ശ്രീ അനീഷ് അഗസ്റ്റിന് സ്വീകരണം നല്‍കി, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി ശിശു ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍‌ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അധ്യാപകനായ ശ്രീ സിറില്‍ ജോര്‍‌ജ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.സ്ഥാനമൊഴിഞ്ഞ മുന്‍ ഗ്രാമപഞ്ചായത്തംഗം ശ്രീമതി മേരിക്കുട്ടി തലക്കുളത്തിലിന് നന്ദി പ്രകാശിപ്പിച്ചു.എം.പി.റ്റി.എ. പ്രസിഡന്റ് ചടങ്ങിന് അധ്യക്ഷം വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു. എം.പി.റ്റി.എ. എക്സിക്യുട്ടീവ് അംഗം ശ്രീമതി ഷീബ നീണ്ടുക്കുന്നേല്‍ നന്ദിപ്രകാശിപ്പിച്ചു. തുടര്‍ന്ന് പായസ വിതരണം നടത്തി.

                            ചടങ്ങിന്റെ വിവിധ ദ്യശ്യങ്ങള്‍

19 Sept 2015

ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

 

           വാളം‌തോട് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ചാലിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സുരേഷ് കമ്മത്ത് (ജെ.എച്ച്.ഐ) ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കി.

15 Aug 2015

സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.


  വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ ഭാരതത്തിന്റെ 69ം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒന്‍പതു മണിയോടെ സ്കൂള്‍ ഗ്രൌണ്ടില്‍ വെച്ചു നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ ലീഡര്‍ ബ്ലെസി ബിജു കുട്ടികള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ദേശീയ ഗാനം ആലപിച്ചു. ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി., എസ്.എം.സി ചെയര്‍മാന്‍ ബിജു നീണ്ടുക്കുന്നേല്‍,എം .പിറ്റി.എ.പ്രസിഡന്റ് മിനി നനയമരുതേല്‍  എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചടങ്ങില്‍ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. ബ്ലെസി ബിജു, അഞ്ജലി ഷാജി, ദില്‍ജിത് സി.വി എന്നീ കുട്ടികള്‍ പ്രസംഗിച്ചു. തുടര്‍ന്ന്  കുട്ടികളുടെ മനോഹരമായ മാസ് ഡ്രില്‍ നടന്നു. വാളംതോട്ടിലെ പ്രമുഖ യുവജന സംഘടനയുടെ നേത്യത്വത്തില്‍ നടന്ന പായസവിതരണത്തോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ അവസാനിച്ചു.
                              സ്വാതന്ത്ര്യദിനാഘോഷ കാഴ്‌ചകളിലൂടെ

19 Jun 2015

പ്രവേശനോത്സവം 2015-16: അക്ഷരമുറ്റത്തേക്ക് കടന്നുവന്ന കുരുന്നുകളെ വരവേറ്റു.


     പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു കൊണ്ട് വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ പ്രവേശനോത്സവം നടന്നു. കൊടി തോരണങ്ങളാലും  വര്‍ണ്ണബലൂണുകളാലും സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു.   സ്വാഗതഗാനം ആലപിച്ച് അറിവിന്റെ ലോകത്തേക്ക് കടന്ന് വന്ന കൊച്ചു കൂട്ടുകാരെ ഹെഡ്‌മാസ്റ്റര്‍ പി.റ്റി.ജോസ് സാര്‍ കത്തിച്ച മെഴുകുതിരികള്‍ കൈമാറി സ്വീകരിച്ചു. 

4 Jun 2015

സ്‌കൂള്‍ ലൈബ്രറി വിപുലീകരിച്ചു.


            വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാളംതോട് സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുതിയതായി രണ്ട് അലമാരകള്‍ സംഭാവനായി ലഭിച്ചു. കക്കാടംപൊയില്‍ ഫിഷ് പ്രൊസസിംഗ് യൂണിറ്റ് സംഭാവനായി നല്‍കിയതാണ് ഈ അലമാരകള്‍    മുന്‍പ് ലൈബ്രറിക്കായി ഒരു അലമാര മാത്രമാണുണ്ടായിരുന്നത്.ഇപ്പോള്‍ പുസ്തകങ്ങള്‍ കൂടുതല്‍ സൌകര്യപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധം മൂന്നു അലമാരകള്‍ ലൈബ്രറിക്കായി ലഭ്യമായിട്ടുണ്ട്.

31 Mar 2015

2014-15 സ്‌കൂള്‍ വാര്‍ഷികം വിവിധപരിപാടികളോടെ ആഘോഷിച്ചു.


                വാളംതോട് ജി.ടി.എല്‍.പി.  സ്‌കൂളിന്റെ മുപ്പത്തിനാലമത്  വാര്‍ഷികം ഗംഭീരപരിപാടികളോടെ ആഘോഷിച്ചു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം  കാഴ്ച്ച വെച്ച കുട്ടികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്‌തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വാര്‍ഷികാഘോഷപരിപാടികള്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ഉദ്ഘാടനം ചെയ്തു. 

27 Mar 2015

2014-15 ഫോട്ടോഗാലറി

                                                                സ്‌കൂള്‍ ഗ്രൂപ്പ് ഫോട്ടോ 2014-15

20 Mar 2015

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്‌ത്ര പഠനം .


  സ്‌കൂള്‍ സയന്‍സ് ലാബില്‍ ലഭ്യമായ ഉപകരണങ്ങളുപയോഗിച്ച് ആകാശ ഗോളങ്ങളെക്കുറിച്ചും ഭൂമിയില്‍ നിന്നും അവ ദ്യശ്യമാകുന്നതിന്റെ പ്രത്യേകതകളെക്കുറിച്ചും  പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അധ്യാപകരായ ജോസ് സാര്‍, സിറില്‍ സര്‍ എന്നിവര്‍ കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. നാലാം ക്ലാസിലെ പാഠഭാഗത്തെ ആസ്‌പദമാക്കി നടത്തിയ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് അത്യധികം കൌതുകം ജനിപ്പിക്കുന്നതായിരുന്നു.

4 Mar 2015

അധ്യാപകരും,വിദ്യാര്‍ത്ഥികളും ഫാക്‌ടറി സന്ദര്‍ശനം നടത്തി.


      വാളംതോട് ജി.ടി.എല്‍.പി.സ്‌കൂളിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളുമടങ്ങുന്ന സംഘം  കക്കാടംപൊയിലിനു സമീപമുള്ള ഫിഷ് പ്രൊസസ്സിംഗ് ഫാക്‌ടറി സന്ദര്‍ശനം നടത്തി. ഫാക്‌ടറിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച വിവരങ്ങള്‍ ഓരോ വിഭാഗങ്ങളിലുമുള്ള വിദഗ്ദര്‍  കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. ഫാക്ടറിയുടെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം മനസിലക്കാന്‍ സാധിച്ച കുട്ടികള്‍ക്ക് ഈ സന്ദര്‍ശനം പുതിയ ഒരു അനുഭവമായി.

24 Jan 2015

ത്യശ്ശൂരിലേക്കൊരു പഠനയാത്ര.


          
          2015 ജനുവരി മാസം 23ം തിയതി വാളംതോട് സ്കൂളില്‍ നിന്നും ത്യശ്ശൂരിലേക്കൊരു പഠനയാത്ര സംഘടിപ്പിച്ചു. അധ്യാപകരും,കുട്ടികളും,രക്ഷിതാക്കളുമടങ്ങുന്ന സംഘം രാവിലെ ആറുമണിയോടെ  ആതിരപ്പള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് സമീപത്തുള്ള വാട്ടര്‍ തീം പാര്‍ക്കും  സന്ദര്‍ശിച്ച് രാത്രിയോടെ സ്കൂളില്‍ തിരിച്ചെത്തി.