സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

29 Dec 2017

സ്കൂള്‍ ചുമരുകള്‍ കഥാചിത്രങ്ങള്‍ കൊണ്ട് വര്‍ണ്ണാഭമാക്കി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍.


  കഥാചിത്രങ്ങള്‍ കൊണ്ട് വര്‍ണ്ണാഭമാക്കി  വാളംതോട് ജി.ടി.എല്‍.പി. സ്കൂളിന്റെ ചുമരുകള്‍  .നരിക്കുനി ബൈത്തുല്‍ ഇസ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ . സ്കൂളില്‍ നടന്നു വരുന്ന കോളെജിന്റെ സപ്ത ദിന  NSS ക്യാമ്പ്യായ 'ദസ്റ 2017' ല്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് വിദ്യാലയ ചുമരുകള്‍ കഥാ ചിത്രങ്ങള്‍ കൊണ്ട്നിറച്ചത്.

28 Dec 2017

'ഹരിതം മധുരം 35' പദ്ധതിക്കു തുടക്കമായി.


വാളംതോട് ജി.ടി.എല്‍.പി. സ്കൂള്‍ വാളംതോടിന്റെ 35 മത് വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ വളപ്പില്‍ 35 വ്യത്യസ്ത പഴവര്‍ഗ്ഗ സസ്യങ്ങള്‍ നട്ടു വളര്‍ത്തുന്ന 'ഹരിതം മധുരം 35' പദ്ധതിക്കു തുടക്കമായി.നരിക്കുനി ബൈത്തുല്‍ ഇസ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ടി.  ഉസ്മാന്‍ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.

23 Dec 2017

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം.


      
     ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വാളംതോട് സ്കൂളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ക്രിസ്തുമസ് ട്രീ ഒരുക്കിയും ,സമ്മാനങ്ങള്‍ കൈമാറിയും,കേക്കു മുറിച്ചും ആഘോഷങ്ങളില്‍ എല്ലാവരും പങ്കാളികളായി.ഹെഡ്മാസ്റ്റര്‍ ശ്രീ കെ ആര്‍ പ്രമരാജന്‍  നേത്യത്വം നല്‍കി.

21 Nov 2017

പി ഇ സി മോണിറ്ററിംഗ് നടന്നു.


  പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന വാളംതോട് ജി ടി എല്‍ പി സ്കൂളില്‍ പി ഇ സി മോണിറ്ററിംഗ് നടന്നു. മോണിറ്ററിംഗിന് പഞ്ചായത്ത് പ്രസിഡന്റ് നേത്യത്വം നല്‍കി. വിവിധ കമ്മറ്റികളായി തിരിഞ്ഞ് അംഗങ്ങള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.സ്കൂളിന്റെ നടത്തിപ്പില്‍ സമിതി സംത്യപ്തി രേഖപ്പെടുത്തി.

14 Nov 2017

ശിശുദിനം 2017 ആഘോഷിച്ചു.

          ശിശുദിനം 2017 വിവിധ പരിപാടികളോടെ വാളംതോട് ജി ടി എല്‍ പി സ്കൂളില്‍ ആഘോഷിച്ചു. ശിശുദിന റാലിയും, ശിശുദിന പതിപ്പിന്റെ പ്രകാശനവും, നെഹ്രുവിന്റെ വേഷമണിഞ്ഞ കുട്ടിയും , കലാപരിപാടികളും, ശിശുദിന സന്ദേശങ്ങളും ആഘോഷത്തിനു മാറ്റു കൂടി. വാര്‍ഡ് മെബര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍, എസ്.എം.സി. ചെയര്‍മാന്‍ ശ്രീ ബിജു ചക്കരമാക്കല്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കായി ശിശുദിന ക്വിസ് മത്സരവും, ചിത്രരചന മത്സരവും സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ബിരിയാണി വിതരണത്തോടെ പരിപാടികള്‍ക്കു സ്മാപനമായി.

3 Nov 2017

സ്കൂള്‍ ജൈവവേലി നിര്‍മ്മാണത്തിനു തുടക്കമായി.


    വാളംതോട് സ്കൂളില്‍ ജൈവവേലി നിര്‍മ്മാണത്തിനു തുടക്കമായി. സ്കൂള്‍ കോമ്പൊണ്ടിനു ചുറ്റും  സസ്യങ്ങള്‍ നട്ടു പിടിപ്പിച്ച് സംരക്ഷിക്കുന്നതിനു ഭാഗമായി കരിമ്പ്, കൊന്ന തുടങ്ങിയ സസ്യങ്ങള്‍ വച്ചു പിടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ കെ ആര്‍ പ്രേമരാജന്‍ പദ്ധതിക്കു നേത്യത്വം നല്‍കി

26 Oct 2017

മീസില്‍സ് ആന്‍ഡ് റുബെല്ല പ്രതിരോധ കുത്തി വെപ്പ് നടത്തി


     9 മാസം മുതല്‍ 15 വയസു വരെയുള്ള  കുട്ടികള്‍ക്ക് നല്‍കുന്ന മീസില്‍സ് ആന്‍ഡ് റുബെല്ല പ്രതിരോധ കുത്തി വെപ്പ് വാളംതോട് സ്കൂളില്‍ നടന്നു. ചാലിയാര്‍ പി എച്ച് സി യുടെ നേത്യത്വത്തില്‍ നടത്തിയ കുത്തിവെപ്പ് നൂറു ശതമാനം വിജയമായിരുന്നു.

14 Oct 2017

വായനാമൂല ഉദ്ഘാടനം ചെയ്തു.


  കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച വായനാമൂല വാര്‍ഡ് മെബര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ബാലപ്രസിദ്ധീകരണങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പാഠഭാഗവുമഅയി ബന്ധപ്പെട്ട വായനാ സാമഗ്രികള്‍ തുടങ്ങിയവ വായനാമൂലയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കി വരുന്നു.

4 Oct 2017

കപ്പക്ക്യഷിയുടെ വിളവെടുപ്പ് നടത്തി.

        എസ്.എം.സി യുടെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ സ്കൂള്‍ പറമ്പില്‍ ക്യഷി ചെയ്തിരുന്ന കപ്പയുടെ വിളവെടുപ്പ് നടത്തി. എസ്.എം.സി ചെയര്‍മാന്‍ ശ്രീ ബിജു ചക്കരമാക്കല്‍ വിളവെടുപ്പിന് നേത്യത്വം നല്‍കി.ഒരു ക്വിന്റലോളം വരുന്ന കപ്പയാണ് വിളവെടുപ്പ് നടത്തിയത്.

3 Oct 2017

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ 2018 പ്രകാശനം ചെയ്തു.


 വാളംതോട് ജി ടി എല്‍ പി സ്കൂളിന്റെ  അക്കാദമിക ലക്ഷ്യങ്ങള്‍, കാഴ്ചപ്പാട്, മുന്‍ഗണനകള്‍,വിഭവ വിനിയോഗം, പ്രവര്‍ത്തന പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള  2018 അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ പ്രേമരാജന്‍ കെ ആര്‍ വാര്‍ഡ് മെബര്‍ അനീഷ് അഗസ്റ്റ്യന് കൈമാറിക്കൊണ്ട് പ്രകാശനം  ചെയ്തു.

ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച കുമാരി ജിംന അബ്രാഹമിനെ ആദരിച്ചു.


   ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച ജി.ടി എല്‍ പി.എസ് വാളംതോട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി ജിംന അബ്രാഹമിനെ  മൊമന്റൊ നല്‍കി ആദരിച്ചു. ചടങ്ങിന് വാര്‍ഡ് മെബര്‍ അനീഷ് അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പ്രേമരാജന്‍ കെ ആര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.ടി. അധ്യാപകരായ സിറില്‍ ജോര്‍ജ്, സന്ദീപ് പി കെ എന്നിവര്‍ പ്രസംഗിച്ചു.

ശ്രീ സജി സാറിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.


        ഒരു പതിറ്റാണ്ടിലധികം ഈ മലയോര വിദ്യാലയത്തിലെ സമര്‍പ്പിത സേവനത്തിനു ശേഷം വിടപറയുന്നശ്രീ സജി സാറിന് വാളംതോട് സ്കൂള്‍ എസ്.എം.സിയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, നാട്ടുകാരും ചേര്‍ന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. 2001മുതല്‍ 2017 വരെയുള്ള വിവിധ സമയങ്ങളില്‍  ഇവിടെ സേവനം ചെയ്ത അദ്ദേഹം മികച്ച ഒരു അധ്യാപകനും അതോടൊപ്പം ഈ സ്കൂളിന്റെ അഭ്യുദയകാംഷിയുമായിരുന്നു. ആദിവാസി പിന്നോക്ക മേഖലയായ ഈ പ്രദേശത്തെ നിരവധിയായ കുട്ടികള്‍ക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ ശ്രീ സജി സാറിനെ ഈ വിദ്യാലയത്തിന് മറക്കാനാവില്ല.

2 Oct 2017

ട്രക്കിംഗ് കം നേച്ചര്‍ സ്റ്റഡി ക്യാമ്പ് സംഘടിപ്പിച്ചു.

  കേരള സ്റ്റേറ്റ് സ്ക്കഔട്ട് ആന്‍ഡ് ഗൈഡസ് നിലമ്പൂര്‍ ലോക്കല്‍ അസ്സോസിയേഷന്‍ വാളംതോട് സ്കൂളില്‍ ഒക്ടോബര്‍ 1, 2 തിയതികളിലായി ട്രക്കിംഗ് കം നേച്ചര്‍ സ്റ്റഡി ക്യാമ്പ് സംഘടിപ്പിച്ചു.

15 Aug 2017

ഭാരതത്തിന്റെ എഴുപത്തൊന്നാം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

   വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ ഭാരതത്തിന്റെ എഴുപത്തൊന്നാം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒന്‍പതു മണിയോടെ സ്കൂള്‍ ഗ്രൌണ്ടില്‍ വെച്ചു നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനീഷ് അഗസ്റ്റ്യന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ ലീഡര്‍  ബിമല്‍ പി ആര്‍കുട്ടികള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.

18 Jul 2017

ഉച്ചക്കഞ്ഞി പദ്ധതിയുടെ ഭാഗമായുള്ള ഗ്യാസ് അടുപ്പ് ഉദ്ഘാടനം ചെയ്തു.


       വാളംതോട് സ്കൂളില്‍ ഉച്ചക്കഞ്ഞി പദ്ധതിയുടെ ഭാഗമായുള്ള ഗ്യാസ് അടുപ്പ് വാര്‍ഡ് മെംബര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഓരോ ബര്‍ണര്‍ വീതമുള്ള രണ്ട് ഗ്യാസ് അടുപ്പുകളാണ് സ്കൂളില്‍ സ്ഥാപിച്ചിട്ടുള്ളത്.

8 Jun 2017

ശ്രീ പ്രേമരാജന്‍ കെ ആര്‍ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു.


     വാളംതോട് ജി.റ്റി.എല്‍.പി സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി ശ്രീ പ്രേമരാജന്‍ കെ ആര്‍  ചുമതലയേറ്റെടുത്തു.വാളംതോട് സ്കൂളിന്റെ  ഹെഡ്മാസ്റ്ററായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ശ്രീ ജോസ് പി.റ്റി. സര്‍‌വീസില്‍ നിന്നും വിരമിച്ചതിനെത്തുടര്‍ന്നാണ്, ശ്രീ പ്രേമരാജന്‍ കെ ആര്‍ പ്രധാനധ്യാപകനായി  ചുമതലയേറ്റത്. വാളംതോട് സ്കൂളിലെ മുന്‍ അധ്യാപകനായ അദ്ദേഹം ജി.യു.പി. സ്കൂള്‍ മരുത ,താനൂര്‍ ഉപജില്ലയിലെ രായിമംഗലം ജി.എല്‍.പി.സ്കൂള്‍ എന്നിവിടങ്ങളില്‍ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1 Jun 2017

2017-18 വര്‍ഷത്തെ പ്രവേശനോത്സവം നടന്നു.


    2017-18 വര്‍ഷത്തെ പ്രവേശനോത്സവം വാളം‌തോട് ജി.ടി.എല്‍.പി.സ്കൂളില്‍ നടന്നു. മുന്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോസ് സാര്‍ കുരുന്നുകള്‍ക്ക് കത്തിച്ച മെഴുകു തിരികള്‍ നല്‍കി അക്ഷരലോകത്തേക്ക് കൈപിടിച്ചു കയറ്റി. തുടര്‍ന്നു നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയര്‍മാന്‍ ബിജു ചക്കരമ്മാക്കല്‍ അധ്യക്ഷനായിരുന്നു. ശ്രീ സജിമോന്‍ സ്കറിയ, ശ്രീ സിറില്‍ ജോര്‍ജ്, എസ് എം.സി വൈസ്ചെയര്‍പേഴ്സണ്‍ ശ്രീമതി രാജി രാജേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് കുരുന്നുകള്‍ക്ക്  സമ്മാനങ്ങളും,  മധുര വിതരണവും നടത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി കുടകള്‍ വിതരണം ചെയ്തു.


   ദീപിക ഫ്രണ്ട്സ് ക്ലബ്ബും, കെ.സി.ബി.സി.മദ്യവിരുദ്ധ സമിതിയും സം‌യുക്തമായി  2017-18 അധ്യയന വര്‍ഷാരംഭത്തില്‍ വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ സൗജന്യ കുടവിതരണം നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി., ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ സജിമോന്‍ സ്കറിയ, എസ്.എം.സി ചെയര്‍മാന്‍ ശ്രീ ബിജു ചക്കരമാക്കല്‍, ശ്രീ ജോസ് കാവില്‍‌പ്പുരയിടം, ശ്രീ സജി പെണ്ണാപറമ്പില്‍, ശ്രീ സിറില്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

സ്കൂള്‍ കുട്ടികള്‍ക്ക് പഠനക്കിറ്റുകള്‍ വിതരണം ചെയ്തു.



     
   മലപ്പുറം ജില്ലയിലെ പ്രമുഖ ഫെയ്സ് ബുക്ക് ഗ്രൂപ്പായ സഞ്ചാരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വാളം‌തോട് ജി.ടി.എല്‍.പി.സ്കൂളിലെ കുട്ടികള്‍ക്ക് പഠനക്കിറ്റുകള്‍ വിതരണം ചെയ്തു. ഗ്രൂപ്പംഗങ്ങളായ സുമനസ്സുകളുടെ സഹായത്തോടെ നടത്തുന്ന ഈ പദ്ധതി പിന്നോക്ക മേഖലയിലുള്‍പ്പെടുന്ന വിദ്യാലയങ്ങളിലാണ്‍ നടത്തി വരുന്നത്. പ്രഓഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ സിദ്ദിഖ് കാവന്നൂര്‍ പരിപാറ്റികള്‍ക്ക് നേത്യത്വം നല്‍കി.

31 May 2017

ശ്രീ പി.റ്റി. ജോസ് സാര്‍ സര്‍‌വീസില്‍ നിന്നും വിരമിച്ചു.


   മുപ്പതു വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം ശ്രീ പി.റ്റി ജോസ്  സാര്‍ സര്‍‌വീസില്‍  നിന്നും വിരമിച്ചു. വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍  ആറു വര്‍ഷത്തോളം പ്രധാനധ്യാപക സ്ഥാനം വഹിച്ച  സ്ഥാനം വഹിച്ച ശേഷമാണ് അദ്ദേഹം 2017 മെയ് 31ന് സര്‍‌വീസില്‍  നിന്നും വിരമിച്ചത്.സ്കൂളിന്റെ അക്കാദമികവും, ഭൗതികവുമായ വികസനത്തിന് നേത്യത്വം വഹിച്ച അദ്ദേഹം കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. കുട്ടികള്‍ക്കും,അധ്യാപകര്‍ക്കും വളരെ പ്രിയപ്പെട്ട പ്രധാനധ്യാപകനായിരുന്നു ശ്രീ പി.റ്റി ജോസ്  സാര്‍. തുടര്‍ന്നും അദ്ദേഹത്തിന്റെ സേവനം ഈ വിദ്യാലയത്തിന് ലഭിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.അതോടൊപ്പം നല്ലൊരു റിട്ടയര്‍മെന്റ് ജീവിതം ആശംസിക്കുന്നു.

സ്കൂള്‍ വാര്‍ഷികാഘോഷ സപ്ലിമെന്റ് 2016-17 വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക









ഫോട്ടോഗാലറി 2017-18.

                                               2017-18 ബാച്ച് നാലാം ക്ലാസ്


10 Mar 2017

35മത് സ്കൂള്‍ വാര്‍ഷികാഘോഷവും,ഹെഡ്‌മാസ്റ്റര്‍ ശ്രീ പി.ടി.ജോസ് സാറിനുള്ള യാത്രയയപ്പും നടന്നു.

           
          വാളം‌തോട് ജി.ടി.എല്‍.പി.സ്കൂളിന്റെ 35മത്  വാര്‍ഷികാഘോഷവും, ഹെഡ്‌മാസ്റ്റര്‍ ശ്രീ പി.ടി.ജോസ് സാറിനുള്ള യാത്രയയപ്പും ചടങ്ങും 2017 മാര്‍ച്ച് 10ം തിയതി നടന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച സാംസ്ക്കാരിക സമ്മേളനം ചാലിയാര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ തോണിക്കടവന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.

2 Mar 2017

നവീകരിച്ച ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു.

 

            വാളം‌തോട് ജി.ടി.എല്‍.പി സ്‌കൂളില്‍ നവീകരിച്ച ക്ലാസ് റൂമുകള്‍  വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്‌റ്റര്‍ ജോസ് പിറ്റി.,അധ്യാപകര്‍,എസ്.എം.സി. മെമ്പര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഏകദേശം ഒന്നരലക്ഷത്തോളം രൂപ ചിലവഴിച്ചു നടത്തിയിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിച്ചത് ചാലിയാര്‍ ഗ്രാമപഞ്ചായത്താണ്.

27 Feb 2017

മാതൃഭാഷാപഠനത്തിന് ചൈതന്യമേകി 'മലയാളത്തിളക്കം' പ്രഖ്യാപനം നടത്തി.

          
   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക ക്ലാസുകളിലെ ഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സവിശേഷ പദ്ധതിയായ 'മലയാളത്തിളക്കം' പദ്ധതിയുടെ പ്രഖ്യാപനം വാളംതോട് ജി.ടി.എല്‍പി.സ്കൂളില്‍ നടന്നു. ചാലിയാര്‍ ഗ്രാമപഞ്ചായത്തംഗം ശ്രീ.അനീഷ് അഗസ്റ്റ്യന്‍ പ്രഖ്യാപനം നടത്തി. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ ബിജു ചക്കരമാക്കല്‍ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി.,എസ്.എം.സി.വൈസ് ചെയര്‍പേഴ്സണ്‍ രാജി രാജേഷ് , അധ്യാപകരായ സജിമോന്‍ സ്കറിയ, സന്ദീപ് പി.കെ. എന്നിവര്‍ പ്രസംഗിച്ചു. സിറില്‍ ജോര്‍ജ് ക്ലാസുകള്‍ നയിച്ചു.

8 Feb 2017

കളിപ്പെട്ടിയുമായി ഐ.ടി. പഠനം മുന്നോട്ട്.


ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഐ.ടി. വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ്  സ്കൂളുകളില്‍ വിതരണം ചെയ്ത കളിപ്പെട്ടി എന്ന ഐ.ടി. പഠന പുസ്തകത്തിന്റെ പരിശീലനം വാളം‌തോട് സ്കൂളില്‍ ആരംഭിച്ചു. ഐ.സി.റ്റി. കോര്‍ഡിനേറ്റര്‍ സിറില്‍ ജോര്‍ജ് പരിശീലനത്തിനു നേത്യത്വം നല്‍കി വരുന്നു.

2 Feb 2017

പച്ചക്കറി വിത്ത് വിതരണം ചെയ്തു.


   സ്കൂള്‍ വിദ്യാര്‍‌ത്ഥികളില്‍ കാര്‍‌ഷിക താല്പര്യം ഉണര്‍‌ത്തുന്നതിന്റെ ഭാഗമായി ചാലിയാര്‍ ക്യഷിഭവന്‍ മുഖേന ലഭിച്ച പച്ചക്കറി വിത്ത് വിതരണം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. ആദ്യ വിത്തു പായ്ക്കറ്റ് സ്കൂള്‍ ലീഡര്‍ അമല്‍ ജോസിന് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.

27 Jan 2017

'പൊതുവിദ്യാഭ്യാസ സം‌രക്ഷണ യജ്ഞം' വാളംതോട് സ്കൂളില്‍ നടന്നു.



               സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍‌ക്കാര്‍ നടപ്പിലാക്കുന്നപൊതുവിദ്യാഭ്യാസ സം‌രക്ഷണ യജ്ഞത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം  2017 ജനുവരി 27ന്   വാളംതോട് സ്കൂളില്‍ നടന്നു. രാവിലെ പത്തു മണിക്ക് പ്രത്യേക അസം‌ബ്ലി വിളിച്ചു കൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും തുടര്‍‌ന്ന് സ്കൂളില്‍ ഗ്രീന്‍ പ്രൊട്ടോക്കോല്‍ നിലവില്‍ വന്നത്തായി പ്രഖ്യാപഇക്കുകയും ചെയ്തു. അതിനു ശേഷം ഗ്രീന്‍ പ്രോട്ടോക്കോളിനെക്കുറിച്ച് വിശദമാക്ക്കുകയും ചെയ്തു.

25 Jan 2017

വാളം‌തോട് സ്കൂളില്‍ പ്ലസ്സ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ബോധവല്‍‌ക്കരണ ക്ലാസ് നടത്തി.


  വാളം‌തോട് സ്കൂളില്‍ പ്ലാസ്സ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ബോധവല്‍‌ക്കരണ ക്ലാസ് നടത്തി. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൊതു സമൂഹത്തിനുണ്ടക്കുന്ന ദൂക്ഷ്യങ്ങളെക്കുറിച്ചും അവ എങ്ങനെ നിര്‍‌മാര്‍ജ്ജനം ചെയ്യാം എന്നതിനെക്കുറിച്ചും പ്ലാസ്സ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനെക്കുറിച്ചും അകമ്പാടം വില്ലേജ് എക്സ്റ്റന്‍‌ഷന്‍ ഓഫീസര്‍ ശ്രീ മുജീബ് വിദ്യാര്‍‌ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ക്ലാസ്സ് കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു.