സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

26 Oct 2017

മീസില്‍സ് ആന്‍ഡ് റുബെല്ല പ്രതിരോധ കുത്തി വെപ്പ് നടത്തി


     9 മാസം മുതല്‍ 15 വയസു വരെയുള്ള  കുട്ടികള്‍ക്ക് നല്‍കുന്ന മീസില്‍സ് ആന്‍ഡ് റുബെല്ല പ്രതിരോധ കുത്തി വെപ്പ് വാളംതോട് സ്കൂളില്‍ നടന്നു. ചാലിയാര്‍ പി എച്ച് സി യുടെ നേത്യത്വത്തില്‍ നടത്തിയ കുത്തിവെപ്പ് നൂറു ശതമാനം വിജയമായിരുന്നു.

14 Oct 2017

വായനാമൂല ഉദ്ഘാടനം ചെയ്തു.


  കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച വായനാമൂല വാര്‍ഡ് മെബര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വിവിധ ബാലപ്രസിദ്ധീകരണങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പാഠഭാഗവുമഅയി ബന്ധപ്പെട്ട വായനാ സാമഗ്രികള്‍ തുടങ്ങിയവ വായനാമൂലയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കി വരുന്നു.

4 Oct 2017

കപ്പക്ക്യഷിയുടെ വിളവെടുപ്പ് നടത്തി.

        എസ്.എം.സി യുടെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ സ്കൂള്‍ പറമ്പില്‍ ക്യഷി ചെയ്തിരുന്ന കപ്പയുടെ വിളവെടുപ്പ് നടത്തി. എസ്.എം.സി ചെയര്‍മാന്‍ ശ്രീ ബിജു ചക്കരമാക്കല്‍ വിളവെടുപ്പിന് നേത്യത്വം നല്‍കി.ഒരു ക്വിന്റലോളം വരുന്ന കപ്പയാണ് വിളവെടുപ്പ് നടത്തിയത്.

3 Oct 2017

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ 2018 പ്രകാശനം ചെയ്തു.


 വാളംതോട് ജി ടി എല്‍ പി സ്കൂളിന്റെ  അക്കാദമിക ലക്ഷ്യങ്ങള്‍, കാഴ്ചപ്പാട്, മുന്‍ഗണനകള്‍,വിഭവ വിനിയോഗം, പ്രവര്‍ത്തന പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള  2018 അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ പ്രേമരാജന്‍ കെ ആര്‍ വാര്‍ഡ് മെബര്‍ അനീഷ് അഗസ്റ്റ്യന് കൈമാറിക്കൊണ്ട് പ്രകാശനം  ചെയ്തു.

ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച കുമാരി ജിംന അബ്രാഹമിനെ ആദരിച്ചു.


   ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച ജി.ടി എല്‍ പി.എസ് വാളംതോട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി ജിംന അബ്രാഹമിനെ  മൊമന്റൊ നല്‍കി ആദരിച്ചു. ചടങ്ങിന് വാര്‍ഡ് മെബര്‍ അനീഷ് അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പ്രേമരാജന്‍ കെ ആര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.ടി. അധ്യാപകരായ സിറില്‍ ജോര്‍ജ്, സന്ദീപ് പി കെ എന്നിവര്‍ പ്രസംഗിച്ചു.

ശ്രീ സജി സാറിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.


        ഒരു പതിറ്റാണ്ടിലധികം ഈ മലയോര വിദ്യാലയത്തിലെ സമര്‍പ്പിത സേവനത്തിനു ശേഷം വിടപറയുന്നശ്രീ സജി സാറിന് വാളംതോട് സ്കൂള്‍ എസ്.എം.സിയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, നാട്ടുകാരും ചേര്‍ന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. 2001മുതല്‍ 2017 വരെയുള്ള വിവിധ സമയങ്ങളില്‍  ഇവിടെ സേവനം ചെയ്ത അദ്ദേഹം മികച്ച ഒരു അധ്യാപകനും അതോടൊപ്പം ഈ സ്കൂളിന്റെ അഭ്യുദയകാംഷിയുമായിരുന്നു. ആദിവാസി പിന്നോക്ക മേഖലയായ ഈ പ്രദേശത്തെ നിരവധിയായ കുട്ടികള്‍ക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ ശ്രീ സജി സാറിനെ ഈ വിദ്യാലയത്തിന് മറക്കാനാവില്ല.

2 Oct 2017

ട്രക്കിംഗ് കം നേച്ചര്‍ സ്റ്റഡി ക്യാമ്പ് സംഘടിപ്പിച്ചു.

  കേരള സ്റ്റേറ്റ് സ്ക്കഔട്ട് ആന്‍ഡ് ഗൈഡസ് നിലമ്പൂര്‍ ലോക്കല്‍ അസ്സോസിയേഷന്‍ വാളംതോട് സ്കൂളില്‍ ഒക്ടോബര്‍ 1, 2 തിയതികളിലായി ട്രക്കിംഗ് കം നേച്ചര്‍ സ്റ്റഡി ക്യാമ്പ് സംഘടിപ്പിച്ചു.