സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

19 Jun 2015

പ്രവേശനോത്സവം 2015-16: അക്ഷരമുറ്റത്തേക്ക് കടന്നുവന്ന കുരുന്നുകളെ വരവേറ്റു.


     പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു കൊണ്ട് വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ പ്രവേശനോത്സവം നടന്നു. കൊടി തോരണങ്ങളാലും  വര്‍ണ്ണബലൂണുകളാലും സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു.   സ്വാഗതഗാനം ആലപിച്ച് അറിവിന്റെ ലോകത്തേക്ക് കടന്ന് വന്ന കൊച്ചു കൂട്ടുകാരെ ഹെഡ്‌മാസ്റ്റര്‍ പി.റ്റി.ജോസ് സാര്‍ കത്തിച്ച മെഴുകുതിരികള്‍ കൈമാറി സ്വീകരിച്ചു. 


  വര്‍ണ്ണ ബലൂണുകളും ,പ്ലക്കാര്‍ഡുകളുമേന്തി കുട്ടികളും അതിനു പുറകില്‍ രക്ഷിതാക്കളും , അധ്യാപകരും , പൊതുപ്രവര്‍ത്തകരും അണിനിരന്ന് വാളംതോട് ജംക്ഷനിലേക്ക് പ്രവേശനോത്സവ ജാഥ നടത്തി.തുടര്‍ന്ന് സ്‌കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് പൂച്ചണ്ടുകളും,സമ്മാനപ്പൊതികളും വിതരണം ചെയ്തു. മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. മധുര വിതരണത്തോടെ പ്രവേശനോത്സവച്ചടങ്ങുകള്‍ അവസാനിച്ചു.


      വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ,ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ പ്രസാദ് അമ്പലപ്പറമ്പില്‍,എസ്.എം.സി.ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷീബ നീണ്ടുക്കുന്നേല്‍ , അധ്യാപകരായ ബിനു ജോസഫ്, സിറില്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ഒന്നാം ക്ലാസ്സില്‍ പതിനൊന്നോളം കുട്ടികള്‍  അക്ഷര ദീപം തെളിയിച്ചു . ആകെ പതിനാലു കുട്ടികളാണ്. ഇക്കൊല്ലം സ്കൂളില്‍ പ്രവേശനം നേടിയത്.കഴിഞ്ഞ അധ്യയന വര്‍ഷം ആറു കുട്ടികളായിരുന്നു പ്രവേശനം നേടിയത്.