വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ ഭാരതത്തിന്റെ 69ം സ്വതന്ത്ര്യദിനം വിവിധ
പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒന്‍പതു മണിയോടെ സ്കൂള്‍ ഗ്രൌണ്ടില്‍
വെച്ചു നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി
തലക്കുളത്തില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ ലീഡര്‍ ബ്ലെസി
ബിജു കുട്ടികള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ദേശീയ ഗാനം ആലപിച്ചു.
ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി., എസ്.എം.സി ചെയര്‍മാന്‍ ബിജു
നീണ്ടുക്കുന്നേല്‍,എം .പിറ്റി.എ.പ്രസിഡന്റ് മിനി നനയമരുതേല്‍ എന്നിവര്‍
സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചടങ്ങില്‍ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍
ആലപിച്ചു. ബ്ലെസി ബിജു, അഞ്ജലി ഷാജി, ദില്‍ജിത് സി.വി എന്നീ കുട്ടികള്‍
പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ മനോഹരമായ മാസ് ഡ്രില്‍ നടന്നു.
വാളംതോട്ടിലെ പ്രമുഖ യുവജന സംഘടനയുടെ നേത്യത്വത്തില്‍ നടന്ന
പായസവിതരണത്തോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ അവസാനിച്ചു.
സ്വാതന്ത്ര്യദിനാഘോഷ കാഴ്‌ചകളിലൂടെ