പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക ക്ലാസുകളിലെ ഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സവിശേഷ പദ്ധതിയായ 'മലയാളത്തിളക്കം' പദ്ധതിയുടെ പ്രഖ്യാപനം വാളംതോട് ജി.ടി.എല്‍പി.സ്കൂളില്‍ നടന്നു. ചാലിയാര്‍ ഗ്രാമപഞ്ചായത്തംഗം ശ്രീ.അനീഷ് അഗസ്റ്റ്യന്‍ പ്രഖ്യാപനം നടത്തി. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ ബിജു ചക്കരമാക്കല്‍ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി.,എസ്.എം.സി.വൈസ് ചെയര്‍പേഴ്സണ്‍ രാജി രാജേഷ് , അധ്യാപകരായ സജിമോന്‍ സ്കറിയ, സന്ദീപ് പി.കെ. എന്നിവര്‍ പ്രസംഗിച്ചു. സിറില്‍ ജോര്‍ജ് ക്ലാസുകള്‍ നയിച്ചു.