27 Feb 2017
മാതൃഭാഷാപഠനത്തിന് ചൈതന്യമേകി 'മലയാളത്തിളക്കം' പ്രഖ്യാപനം നടത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രാഥമിക ക്ലാസുകളിലെ ഭാഷാ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സവിശേഷ പദ്ധതിയായ 'മലയാളത്തിളക്കം' പദ്ധതിയുടെ പ്രഖ്യാപനം വാളംതോട് ജി.ടി.എല്‍പി.സ്കൂളില്‍ നടന്നു. ചാലിയാര്‍ ഗ്രാമപഞ്ചായത്തംഗം ശ്രീ.അനീഷ് അഗസ്റ്റ്യന്‍ പ്രഖ്യാപനം നടത്തി. എസ്.എം.സി.ചെയര്മാന് ശ്രീ ബിജു ചക്കരമാക്കല്‍ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര് ജോസ് പി.റ്റി.,എസ്.എം.സി.വൈസ് ചെയര്‍പേഴ്സണ്‍ രാജി രാജേഷ് , അധ്യാപകരായ സജിമോന്‍ സ്കറിയ, സന്ദീപ് പി.കെ. എന്നിവര്‍ പ്രസംഗിച്ചു. സിറില്‍ ജോര്‍ജ് ക്ലാസുകള്‍ നയിച്ചു.
8 Feb 2017
കളിപ്പെട്ടിയുമായി ഐ.ടി. പഠനം മുന്നോട്ട്.
ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഐ.ടി. വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളില്‍ വിതരണം ചെയ്ത കളിപ്പെട്ടി എന്ന ഐ.ടി. പഠന പുസ്തകത്തിന്റെ പരിശീലനം വാളംതോട് സ്കൂളില്‍ ആരംഭിച്ചു. ഐ.സി.റ്റി. കോര്‍ഡിനേറ്റര്‍ സിറില്‍ ജോര്‍ജ് പരിശീലനത്തിനു നേത്യത്വം നല്കി വരുന്നു.
2 Feb 2017
Subscribe to:
Posts (Atom)


