ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച ജി.ടി എല്‍ പി.എസ് വാളംതോട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി കുമാരി ജിംന അബ്രാഹമിനെ മൊമന്റൊ നല്‍കി ആദരിച്ചു. ചടങ്ങിന് വാര്‍ഡ് മെബര്‍ അനീഷ് അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പ്രേമരാജന്‍ കെ ആര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.ടി. അധ്യാപകരായ സിറില്‍ ജോര്‍ജ്, സന്ദീപ് പി കെ എന്നിവര്‍ പ്രസംഗിച്ചു.
3 Oct 2017
ശ്രീ സജി സാറിന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.
ഒരു പതിറ്റാണ്ടിലധികം ഈ മലയോര വിദ്യാലയത്തിലെ സമര്‍പ്പിത സേവനത്തിനു ശേഷം വിടപറയുന്നശ്രീ സജി സാറിന് വാളംതോട് സ്കൂള്‍ എസ്.എം.സിയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, നാട്ടുകാരും ചേര്‍ന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. 2001മുതല്‍ 2017 വരെയുള്ള വിവിധ സമയങ്ങളില്‍ ഇവിടെ സേവനം ചെയ്ത അദ്ദേഹം മികച്ച ഒരു അധ്യാപകനും അതോടൊപ്പം ഈ സ്കൂളിന്റെ അഭ്യുദയകാംഷിയുമായിരുന്നു. ആദിവാസി പിന്നോക്ക മേഖലയായ ഈ പ്രദേശത്തെ നിരവധിയായ കുട്ടികള്‍ക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ ശ്രീ സജി സാറിനെ ഈ വിദ്യാലയത്തിന് മറക്കാനാവില്ല.
15 Aug 2017
ഭാരതത്തിന്റെ എഴുപത്തൊന്നാം സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വാളംതോട്
ജി.ടി.എല്‍.പി.സ്കൂളില്‍ ഭാരതത്തിന്റെ എഴുപത്തൊന്നാം സ്വതന്ത്ര്യദിനം വിവിധ
പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒന്‍പതു മണിയോടെ സ്കൂള്‍ ഗ്രൌണ്ടില്‍
വെച്ചു നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനീഷ് അഗസ്റ്റ്യന്‍ ദേശീയ പതാക
ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ ലീഡര്‍
ബിമല്‍ പി ആര്‍കുട്ടികള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
Subscribe to:
Posts (Atom)



