ഇക്കൊല്ലത്തെ ശിശുദിനാഘോഷത്തിനു മാറ്റു കൂട്ടിക്കൊണ്ട് സ്കൂളിനു സമീപമുള്ള ഏറ്റവും മുതിര്‍ന്ന അമ്മമ്മാരെ ആദരിക്കുവാനായി ചടങ്ങ് സംഘടിപ്പിച്ചു. പ്രദേശത്തെ മൂന്ന് മുതിര്‍ന്ന അമ്മമ്മാരെയാണ് കുട്ടികളുടെ നേത്യത്വത്തില്‍ പൂച്ചെണ്ടുകളും മധുരവും നല്‍കി സ്വീകരിച്ചത്.
കുട്ടികളൊടൊപ്പം അല്പ്നേരം ചിലവഴിക്കാനും, പഴമയുടെ നന്മകള്‍ പകര്‍ന്നു കൊടുക്കാനും അവര്‍ സമയം കണ്ടെത്തി. കുട്ടികളെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ഇന്നത്തെ ദിനം.