ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ എസ്.എം.സി.യുടെ സഹകരണത്തോടെ വാളംതോട് സ്കൂളില്‍ ജൈവ പച്ചക്കറിക്യഷിക്കു തുടക്കമായി. വിവിധയിനം പച്ചക്കറികളും, കപ്പയും, വാഴയുമാണ് പ്രധാനമായും ക്യഷി ചെയ്യുന്നത്.അരയേക്കറോളം വരുന്ന സ്കൂള്‍ വളപ്പിലാണ് പച്ചക്കറിക്യഷി നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായും ജൈവപരമായ രീതിയില്‍ നടപ്പാക്കുന്ന ഈ ക്യഷിക്ക് നേത്യത്വം നല്‍കി വാര്‍ഡ് മെംബര്‍ ശ്രി അനീഷ് അഗ്സ്റ്റ്യനും, ഹെഡ്മാസ്റ്റര്‍ ശ്രി ജോസ് പി.റ്റി.യും, എസ്.എം.സി. ചെയര്‍മാന്‍ ബിജു ചക്കരമാക്കലും മുന്നിലുണ്ട്.