നാവിനു കൊതിയൂറും കറികളുമായി വാളം തോട് ഗവ ട്രൈബല്‍ എല്‍ പി സ്കൂളില്‍ സദ്യയൊരുക്കി . നാലാം ക്ലാസിലെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സദ്യയൊരുക്കിയത്. സ്കൂളിലെ എല്ലാ കുട്ടികളും ഈ മേളയില്‍ പങ്കാളികളാവുകയായിരുന്നു.
അധ്യാപകരായ സിറില്‍ ജോര്‍ജ്, സന്ദീപ് പി.കെ, ലിന്‍സി ബാബു എന്നിവരുടെ നേത്യത്വത്തില്‍ നാലാം ക്ലാസിലെ കുട്ടികളാണ് സദ്യയ്ക്ക് ചുക്കാന്‍ പിടിച്ചത്. സ്കൂളില്‍ വെച്ചു തന്നെ വെജിറ്റബിള്‍ സാലഡ് തയാറാക്കുകയും ,കുട്ടികള്‍ കൊണ്ടു വന്ന ഇരുപതിലധികം വരുന്ന വ്യത്യസ്തങ്ങളായ കറികളുള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉച്ചയൂണിനോടൊപ്പം വിളമ്പി.