ജി.ടി.എല്‍.പി. സ്കൂള്‍ വാളന്തോട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലയിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. ജില്ലയിലെ ചരിത്രസ്മാരകങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയുണ്ടായി. ജി.ടി.എല്‍.പി. സ്കൂള്‍ വാളന്തോടും, സമീപ സ്കൂളായ ജി.എല്‍.പി.എസ്. മൂലേപ്പാടവും സംയുക്തമായാണ് പഠന യാത്ര നടത്തിയത്.
വാളന്തോട് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ പിറ്റി.ജോസ്, മൂലേപ്പാടം ഹെഡ് മാസ്റ്റര്‍ ശ്രീ സുധാകരന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള പഠനയാത്രാ സംഘത്തില്‍ ഇരു സ്കൂളിലെയും വിദ്യാര്‍ത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും, പൂര്‍വവിദ്യാര്‍ത്ഥികളും, അധ്യാപകരും, അനധ്യാപക ജീവനക്കാരും പങ്കെടുത്തു.
രാവിലെ ആറു മണിയോടെ വാളന്തോട് സ്കൂളില്‍ നിന്നും പുറപ്പെട്ട പഠനയാത്ര സംഘം രാവിലെ എട്ടു മണിയോടെ തലശ്ശേരി കോട്ടയിലെത്തുകയും തുടര്‍ന്ന് കൊണ്ടു വന്ന പ്രഭാത ഭക്ഷണം അവിടെ വെച്ച് കഴിച്ച ശേഷം കോട്ട സന്ദര്‍ശിക്കുകയുണ്ടായി, കോട്ടയിലെ മ്യൂസിയം ജീവനക്കാരന്‍ ഈ കോട്ടയുടെ ചരിത്രത്തെക്കുറിച്ച് കുട്ടികള്‍ക്ക് വിശദമായ ക്ലാസ് നല്കുകയും ചെയ്തു. പത്തു മണിയോടെ തലശ്ശേരി കോട്ടയില്‍ നിന്നും കണ്ണൂര്‍ മില്‍മ പ്ലാന്റിലേക്ക് പുറപ്പെട്ട സംഘം പത്തരയോടെ സ്ഥലത്തെത്തുകയും പ്ലാന്റിന്റെ പ്രവര്‍ത്തന രീതി വിശദമായി കണ്ടു മനസിലാക്കുകയും ചെയ്തു.
രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ സാധു അമ്യൂസ് മെന്റ് പാര്‍ക്കിലെത്തുകയും വൈകുന്നേരം അഞ്ചു മണി വരെ അവിടെ ചിലവഴിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയോടെ ഇവിടെ നിന്നും പുറപ്പെട്ട സംഘം മുഴുപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് സന്ദര്‍ശിക്കുകയും ആറരയോടെ ഇവിടുത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്കു പുറപ്പെടുകയും രാത്രിപത്തു മണിയോടെ സ്കൂളിലെത്തുകയും ചെയ്തു.