കിഴ്ശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മയായ തണല്‍ക്കൂട്ടത്തിലെ അറുപതോളം അംഗങ്ങളും അധ്യാപകരും വാളംതോട് സ്‌കൂള്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ അഞ്ചാം തിയതി രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന തണല്‍ക്കൂട്ടത്തിന്റെ സന്ദര്‍ശനം വാളതോട് സ്‌കൂളിലെ കുരുന്നുകള്‍ക്ക് നവ്യാനുഭവമായി.
അധ്യാപകരായ ജോസുകുട്ടി നീണ്ടുക്കുന്നേല്‍, സീമ എന്നിവര്‍ തണല്‍ക്കൂട്ടത്തിന്റെ സന്ദര്‍ശന പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. രാവിലെ 11 മണിയോടെ എത്തിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളെ ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി.യുടെ നേത്യത്വത്തില്‍ വാളംതോട് സ്‌കൂളില്‍ സ്വീകരിച്ചു. തുടര്‍ന്ന് തണല്‍ക്കൂട്ടം അംഗങ്ങള്‍ കുട്ടികളോടും അവരുടെ രക്ഷിതാക്കളുമായി സംവദിച്ചു. വിവിധ കലാപരിപാടികള്‍ പരിപാടികള്‍ അരങ്ങേറി.
തണല്‍ക്കൂട്ടത്തിലെ അംഗങ്ങളായ കുട്ടികള്‍ സമാഹരിച്ച വിജ്ഞാനപ്രദമായ പുസ്‌തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് സംഭാവനയായി നല്‍കി. കൂടാതെ വാളംതോട് സ്‌കൂളിലെ കുട്ടികള്‍ക്ക് വിവിധ സമ്മാനങ്ങളും,സ്വീറ്റ്സുകളും സമ്മാനിക്കുകയുണ്ടായി. ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ നീണ്ടു നിന്ന തണല്‍ക്കൂട്ടത്തിന്റെ സന്ദര്‍ശനം കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.