ഭാരതത്തിന്റെ 68ം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വാളന്തോട് ജി.എല്‍.പി.സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തോരണങ്ങള്‍ക്കൊണ്ടും , ത്രിവര്‍ണ്ണ ബലൂണുകള്‍ കൊണ്ടും സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു. രാവിലെ ഒന്‍പതു മണിയോടെ വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ദേശീയ പതാകയുയര്‍ത്തുകയും തുടര്‍ന്ന് കുട്ടികള്‍ ഫ്ലാഗ് സല്യൂട്ട് ചെയ്യുകയും, പ്രതിജ്ഞ എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.
ഹെഡ്‌മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്കി. എസ്.എം.സി. ചെയര്‍മാന്‍ ശ്രീ പ്രസാദ് അമ്പലപ്പറമ്പില്‍, എം.പി.റ്റി.എ പ്രസിഡന്റ് ഷീല ചക്കരമാക്കല്‍, എസ്.എസ്.സി.വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ നീന്റുക്കുന്നേല്‍, അധ്യാപകരായ ശ്രീ ബിനു ജോസഫ്, ശ്രീ.സിറില്‍ ജോര്‍ജ്, ശ്രീ സുരേഷ്‌കുമാര്‍ എന്നിവര്‍ സ്വാതന്ത്ര്യ ദിനാംശസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. പരിപാടിയുടെ അവസാനം കുട്ടികളുടെ മാസ് ഡ്രില്ലും, മധുര വിതരണവും നടന്നു.