വാളംതോട് ജി.ടി.എല്‍.പി. സ്‌കൂളിന്റെ മുപ്പത്തിനാലമത് വാര്‍ഷികം ഗംഭീരപരിപാടികളോടെ ആഘോഷിച്ചു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്‌തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വാര്‍ഷികാഘോഷപരിപാടികള്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ഉദ്ഘാടനം ചെയ്തു.
മൂലേപ്പാടം ജി.എല്‍.പി.സ്‌കൂള്‍ പ്രധാനധ്യാപകന്‍ സുധാകരന്‍ പി. മുഖ്യാതിഥിയായിരുന്നു. എസ്.എം.സി. ചെയര്‍മാന്‍ ശ്രീ പ്രസാദ് അമ്പലപ്പറമ്പില്‍ അധ്യക്ഷനായിരുന്നു.ഹെഡ്‌മാസ്‌റ്റര്‍ ജോസ് പി.റ്റി. എസ്.എം.സി. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ നീണ്ടുക്കുന്നേല്‍ ,എം.പി.റ്റി.എ. പ്രസിഡന്റ് ഷീല ചക്കരമാക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.അധ്യാപകരായ ബിനു ജോസഫ് സ്വാഗതം ആശംസിച്ചു. സിറില്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.