സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ , സൈബര്‍കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി വാളംതോട് സ്കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ ദ്ദേശമനുസരിച്ച് ജുലായ് 31 ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 മണി വരെ സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ചും മൂന്നു മണിമുതല്‍ 3.30 വരെ സൈബര്‍ കുറ്റക്യത്യങ്ങളെക്കുറിച്ചും ക്ലാസുകള്‍ നടന്നു. ബോധവല്‍ക്കരണ ക്ലാസിന് അധ്യാപകനായ ശ്രീ സിറില്‍ ജോര്‍ജ് നേത്യത്വം നല്കി. പ്രൈമറി തലത്തിലുള്ള വിവിധ സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ചുള്ള മാര്‍ഗരേഖ രക്ഷകര്‍ത്താക്കള്‍ക്കു വിതരണം ചെയ്യുകയുണ്ടായി.
സീമാറ്റ്-കേരള തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ സൈബര്‍ കുറ്റക്യത്യങ്ങളെക്കുറിച്ച് വിശദമായ ക്ലാസുകളും ചര്‍ച്ചകളും തുടര്‍ന്ന് നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്ന ഷോര്‍ട്ട് ഫിലിമും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ബോധവല്‍ക്കരണ ക്ലാസ്സിന് അധ്യാപകനായ ബിനു സാര്‍ സ്വാഗതം ആശംസിച്ചു. ഹെഡ് മാസറ്റര്‍ ജോസ് സാര്‍ ആമുഖ പ്രഭാഷണം നടത്തി.