വാളംതോട്
ജി.ടി.എല്‍.പി.സ്‌കൂളിലെ അധ്യാപകരും, വിദ്യാര്‍ത്ഥികളും,
രക്ഷിതാക്കളുമടങ്ങുന്ന സംഘം കക്കാടംപൊയിലിനു സമീപമുള്ള ഫിഷ് പ്രൊസസ്സിംഗ്
ഫാക്‌ടറി സന്ദര്‍ശനം നടത്തി. ഫാക്‌ടറിയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച
വിവരങ്ങള്‍ ഓരോ വിഭാഗങ്ങളിലുമുള്ള വിദഗ്ദര്‍ കുട്ടികള്‍ക്ക് വിവരിച്ചു
നല്‍കി. ഫാക്ടറിയുടെ പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനം മനസിലക്കാന്‍ സാധിച്ച
കുട്ടികള്‍ക്ക് ഈ സന്ദര്‍ശനം പുതിയ ഒരു അനുഭവമായി.