സ്കൂള്‍ സയന്‍സ് ലാബില്‍ ലഭ്യമായ ഉപകരണങ്ങളുപയോഗിച്ച് ആകാശ ഗോളങ്ങളെക്കുറിച്ചും ഭൂമിയില്‍ നിന്നും അവ ദ്യശ്യമാകുന്നതിന്റെ പ്രത്യേകതകളെക്കുറിച്ചും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അധ്യാപകരായ ജോസ് സാര്‍, സിറില്‍ സര്‍ എന്നിവര്‍ കുട്ടികള്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. നാലാം ക്ലാസിലെ പാഠഭാഗത്തെ ആസ്‌പദമാക്കി നടത്തിയ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് അത്യധികം കൌതുകം ജനിപ്പിക്കുന്നതായിരുന്നു.