വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ ഭാരതത്തിന്റെ എഴുപതാം സ്വതന്ത്ര്യദിനം വിവിധ
പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒന്‍പതു മണിയോടെ സ്കൂള്‍ ഗ്രൌണ്ടില്‍
വെച്ചു നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനീഷ് അഗസ്റ്റ്യന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ ലീഡര്‍
ബ്ലെസ്സിന്‍ ബിജു കുട്ടികള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ദേശീയ ഗാനം ആലപിച്ചു.
ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി., എസ്.എം.സി ചെയര്‍മാന്‍ ബിജു ചക്കരമാക്കല്‍ എന്നിവര്‍
സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചടങ്ങില്‍ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍
ആലപിച്ചു. അമല്‍ ജോസ്, രോഹിത് റ്റി.ആര്‍., ഷാര്‍ലറ്റ് ഷൈന്‍ എന്നീ കുട്ടികള്‍
പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ മനോഹരമായ മാസ് ഡ്രില്ലും, കലാപരിപാടികളും നടന്നു. മധുരവിതരണത്തോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ അവസാനിച്ചു.