അതിരുകള്‍ക്കപ്പുറത്തേക്ക് ആകാശവേരുകള്‍ തേടി നായാടംപൊയിലിന്റെ നയന ചാരുതയിലൂടെ ഒരു ചെറു നടത്തം.......
നാട്ടുപച്ചകള്‍ തൊട്ടറിഞ്ഞ് നാട്ടുഭക്ഷണങ്ങള്‍ പങ്കിട്ടെടുത്തു കഴിച്ച് മലമുകളിലേക്ക്......
വീരപഴശ്ശി സ്മരണകളുണര്‍ത്തുന്ന ഗുഹാ മുഖത്ത് ഒരു സംഗമം, കലാപരിപാടികള്‍...
കാട്ടറിവുകള്‍ കേട്ടറിഞ്ഞ് ഉച്ച വെയിലിന്റെ തീച്ചൂടിനെ തോല്പ്പിക്കുന്ന മലങ്കാറ്റിന്റെ കുളിരില്‍ കഥ പറഞ്ഞൊരു മലകയറ്റം ....
അറിവുകള്‍ക്കൊരു പരിധിയുമില്ലെന്ന ആകാശം പറഞ്ഞ അറിവിനോട് നന്ദി പറഞ്ഞൊരു മടക്കയാത്ര....
വാളംതോട് ജി ടി എല്‍ പി സ്കൂളിന്റെ വാതില്‍പ്പുറ യാത്രകളിലൊന്ന് അങ്ങനെ സമ്പൂര്‍ണ്ണമാകുന്നു.