സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

24 Jan 2018

'സേവ് പന്തീരായിരം' കാട്ടുതീ ബോധവല്‍ക്കരണം നടത്തി.


  നിലമ്പൂര്‍ മേഖലയിലെ പ്രധാന വനമേഖലകളില്‍ ഒന്നായ പന്തീരായിരം വനമേഖലയെ കാട്ടുതീ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്റെ അഭിമുഖ്യത്തില്‍ വാളംതോട് ജി.ടി.എല്‍.പി സ്കൂളിന്റെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായി കാട്ടുതീ ബോധവല്‍ക്കരണം നടത്തി. എടവണ്ണ റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ അനീഷ് അഗസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു.തോട്ടപ്പള്ളി സെന്റ് മേരീസ് ദേവാലയ വികാരി ഫാ. ചാണ്ടി കുരിശുംമൂട്ടില്‍, പ്രധാനധ്യാപകന്‍ പ്രേമരാജന്‍ കെ ആര്‍,സെക്ഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അബ്ദുള്‍ ജലീല്‍ ,വി എസ് എസ് പ്രസിഡന്റ് സുധാകരന്‍ നെടുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.