നാലാം ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിയുപകരണങ്ങളുടെ പ്രദര്‍ശനം നടത്തി. പ്രധാനമായും ഓല കൊണ്ടുണ്ടാക്കിയ വിവിധ ഉപകരണങ്ങളാണ് പ്രദര്‍ശനത്തിലേക്ക് കുട്ടികള്‍ കൊണ്ടു വന്നത്. വിവിധ കളിയുപകരണങ്ങളുടെ തത്സമയ നിര്‍മ്മാണവും പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു, ഏറ്റവും കൂടുതല്‍ കളിയുപകരണങ്ങള്‍ നിര്‍മിച്ച് ടോം തോമസ് പ്രദര്‍ശനത്തില്‍ വിജയിയായി.
13 Sept 2013
ഗംഭീരമായ ഓണാഘോഷം സംഘടിപ്പിച്ചു.
വാളംതോട് സ്കൂളിലെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ അതി ഗംഭീരമായി. കുട്ടികള്‍ക്കായി പൂക്കള മത്സരവും, ഓണക്കളികളും, വടംവലി മത്സരവും നടത്തി. കൂടാതെ രക്ഷിതാക്കള്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ നല്ലൊരു ഓണസദ്യ ഒരുക്കി, സദ്യയ്ക്കു ശേഷം പായസ വിതരണവും, ഐസ്ക്രീം വിതരണവും ഉണ്ടായിരുന്നു. കൂടാതെ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഗംഭീര സമ്മാനങ്ങളും നല്കുകയുണ്ടായി.
5 Sept 2013
അധ്യാപക ദിനാഘോഷം : പ്രിയ ഗുരുനാഥന്മാര്‍ക്ക് പൂച്ചെണ്ടുകള്‍ നല്കി കുരുന്നുകളുടെ സ്നേഹാദരം.
അക്ഷരങ്ങളിലൂടെ അറിവിന്റെ വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന പ്രിയ ഗുരുനാഥന്‍മാര്‍ക്ക് കുരുന്നുകളുടെ സ്നേഹാദരങ്ങള്‍. സെപ്തംബര്‍ അഞ്ചിന് ദേശീയ ആധ്യാപകദിനത്തിന്റെ ഭാഗമായി വാളന്തോട് ജി.ടി.എല്‍പി. സ്കൂളില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ ആരംഭിച്ച അധ്യാപക ദിനാഘോഷ പരിപാടികളില്‍ എല്ലാ അധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കാളികളായി. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ അധ്യാപകര്‍ക്ക് പൂച്ചെണ്ടുകള്‍ കൈമറുകയും, ആശംസകള്‍ നേരുകയും ചെയ്തു. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ പി.റ്റി.ജോസ് സാര്‍, ബിനു സാര്‍, സിറില്‍ സാര്‍, ലിന്‍സി ടീച്ചര്‍ എന്നിവര്‍ കുട്ടികളുടെ സ്നേഹാദരങ്ങള്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും നടന്നു.
അധ്യാപകദിനാഘോഷ ചടങ്ങിന്റെ ദ്യശ്യങ്ങളിലേക്ക്
15 Aug 2013
വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
പതാക ഉയര്‍ത്തല്‍
2013 ആഗസ്റ്റ് 15 വ്യാഴാഴ്ച്ച ഭാരതത്തിന്റെ അറുപത്തിയേഴാമത് സ്വാതന്ത്ര്യദിനം വാളംതോട് ജി.ടി.എല്‍.പി. സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അതിരാവിലെ തന്നെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്കൂളില്‍ എത്തിച്ചേരുകയും ത്രിവര്‍ണ്ണ ബലൂണുകളും, തോരണങ്ങളും കൊണ്ട് സ്കൂളും പരിസരവും അലങ്കരിക്കുകയും ചെയ്തു. രണ്ടരമാസത്തോളം നീണ്ട അതിരൂക്ഷമായ കാലവസ്ഥയ്ക്ക് രണ്ടു ദിവസമായി മാറ്റം വന്നത്, ചടങ്ങുകള്‍ക്ക് സഹായകരമായി.
Subscribe to:
Posts (Atom)



