31 Mar 2014
13 Feb 2014
വിറകു ശേഖരണത്തിനൊരു അധ്യാപക ര ക്ഷാകര്‍ത്യ മാത്യക.
വരുന്ന അധ്യയന വര്‍ഷത്തേക്ക് വാളംതോട് ജി.ടി.എല്‍.പി. സ്കൂളിലെ ഉച്ചഭക്ഷണം തയാറാക്കാനുള്ള വിറകിന്റെ ശേഖരണം നടത്തി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ രണ്ടു ലോഡ് വിറകാണ് ശേഖരിക്കാന്‍ സാധിച്ചത്. വിറകുകള്‍ വെട്ടിയൊതുക്കി രക്ഷിതാക്കള്‍ ശേഖരിച്ചുവെച്ചപ്പോള്‍ ഹെഡ്‌മാസ്റ്റര്‍ ജോസ് സാറിന്റെ നേത്യത്വത്തിലുള്ള അധ്യാപകരുടെ സംഘം അവ വാഹനത്തില്‍ കയറ്റി സ്കൂളിലെത്തിക്കുകയായിരുന്നു.
6 Feb 2014
പാലക്കാട്ടേക്ക് ഒരു പഠന യാത്ര.
വാളംതോട് ജി.എല്‍.പി. സ്കൂളില്‍ നിന്നും പാലക്കാട് ജില്ലയിലേക്ക് പഠനയാത്ര നടത്തി, കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ഉള്‍പ്പെടെ അറുപതോളം പേരടങ്ങുന്ന സംഘമാണ് ഫെബ്രുവരി ആറാം തിയതി രാവിലെ ഏഴുമണിയോടെ സ്കൂള്‍ പരിസരത്തു നിന്നും പാലക്കാട്ടേക്കു പുറപ്പെട്ടത്. മാര്‍ഗമധ്യേ കൊണ്ടു പോയ പ്രഭാത ഭക്ഷ്ണം കഴിച്ച് ശേഷം പതിനൊന്നരയോടെ പാലക്കാട്ട് കോട്ടയിലെത്തുകയും അവിടം വിശദമായി ചുറ്റിക്കാണുകയും, കോട്ടയുടെ ചരിത്രം കുട്ടികള്‍ക്ക് വിശദീകരിക്കും ചെയ്തു.
23 Jan 2014
പഴയകാലത്തെ നാണയങ്ങളുടെ പ്രദര്‍ശനം നടത്തി.
ഇന്ത്യയിലെയും വിദേശത്തെയും പഴയകാലത്തെയും ഇപ്പോള്‍ പ്രചാരത്തിലുള്ളതുമായ വിവിധങ്ങളായ നാണയങ്ങളുടെയും നോട്ടുകളുടെയും പ്രദര്‍ശനം വാളതോട് സ്കൂളില്‍ നടത്തി. അധ്യാപനായ ശ്രീ സിറില്‍ ജോര്‍ജിന്റെ ശേഖരത്തിലുള്ള നാണയങ്ങളുടെ പ്രദര്‍ശനമാണ് നടത്തിയത്. ഇന്ത്യയില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഓരോ നാണയങ്ങളും വിത്യസ്ഥ കാലഘട്ടങ്ങളില്‍ പരിഷ്ക്കരിച്ചു ഇറക്കിയ നാണയങ്ങളുടെ പ്രദര്‍ശനം കുട്ടികളെ ഏറെ ആകര്‍ഷിച്ചു.
Subscribe to:
Posts (Atom)



