ഇന്ത്യയിലെയും വിദേശത്തെയും പഴയകാലത്തെയും ഇപ്പോള്‍ പ്രചാരത്തിലുള്ളതുമായ വിവിധങ്ങളായ നാണയങ്ങളുടെയും നോട്ടുകളുടെയും പ്രദര്‍ശനം വാളതോട് സ്കൂളില്‍ നടത്തി. അധ്യാപനായ ശ്രീ സിറില്‍ ജോര്‍ജിന്റെ ശേഖരത്തിലുള്ള നാണയങ്ങളുടെ പ്രദര്‍ശനമാണ് നടത്തിയത്. ഇന്ത്യയില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള ഓരോ നാണയങ്ങളും വിത്യസ്ഥ കാലഘട്ടങ്ങളില്‍ പരിഷ്ക്കരിച്ചു ഇറക്കിയ നാണയങ്ങളുടെ പ്രദര്‍ശനം കുട്ടികളെ ഏറെ ആകര്‍ഷിച്ചു.