വാളംതോട് ജി റ്റി എല്‍ പി സ്കൂളിന്റെ മുപ്പത്തി നാലാമത് വാര്‍ഷികാഘോഷ പരിപാടികള്‍ മാര്‍ച്ച് നാലിന് നടന്നു. വൈകുന്നേരം നാലുമണി മുതല്‍ നടന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ നിര്‍വഹിച്ചു. എസ്.എം.സി.ചെയര്‍മാന്‍ ശ്രീ ബിജു നീണ്ടുക്കുന്നേല്‍ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ ജോസ് പി.റ്റി , മുന്‍ വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍, ശ്രീ മാത്യു കൊട്ടരത്തില്‍, ജി.എല്‍.പി.എസ്.കക്കാടം പൊയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുധാകരന്‍, അധ്യാപകനായ ശ്രീ സന്തോഷ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
4 Mar 2016
9 Jan 2016
14 Nov 2015
2015 ശിശുദിനം ആഘോഷിച്ചു.
2015 നവംബര്‍ 14ന് വിവിധ പരിപാടികളോടെ വാളംതോട് ജി.ടി.എല്‍.പി. സ്‌ക്കൂളില്‍ ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലി നടത്തുകയും ഹെഡ്‌മാസ്റ്റ്ര്‍ ജോസ് സാറിന്റെ നേത്യത്വത്തില്‍ കുട്ടികളെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുകയും ചെയ്‌തു. തുടര്‍ന്നു നടന്ന ചടങ്ങില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രാമ പഞ്ചായത്തംഗം ശ്രീ അനീഷ് അഗസ്റ്റിന് സ്വീകരണം നല്‍കി, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി ശിശു ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അധ്യാപകനായ ശ്രീ സിറില്‍ ജോര്‍ജ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.സ്ഥാനമൊഴിഞ്ഞ മുന്‍ ഗ്രാമപഞ്ചായത്തംഗം ശ്രീമതി മേരിക്കുട്ടി തലക്കുളത്തിലിന് നന്ദി പ്രകാശിപ്പിച്ചു.എം.പി.റ്റി.എ. പ്രസിഡന്റ് ചടങ്ങിന് അധ്യക്ഷം വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു. എം.പി.റ്റി.എ. എക്സിക്യുട്ടീവ് അംഗം ശ്രീമതി ഷീബ നീണ്ടുക്കുന്നേല്‍ നന്ദിപ്രകാശിപ്പിച്ചു. തുടര്‍ന്ന് പായസ വിതരണം നടത്തി.
ചടങ്ങിന്റെ വിവിധ ദ്യശ്യങ്ങള്‍
ചടങ്ങിന്റെ വിവിധ ദ്യശ്യങ്ങള്‍
19 Sept 2015
Subscribe to:
Posts (Atom)



