ദീപിക ഫ്രണ്ട്സ് ക്ലബ്ബും, കെ.സി.ബി.സി.മദ്യവിരുദ്ധ
സമിതിയും സംയുക്തമായി 2017-18 അധ്യയന വര്‍ഷാരംഭത്തില്‍ വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ സൗജന്യ കുടവിതരണം
നടത്തി. വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍, മുന്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസ് പി.റ്റി., ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ സജിമോന്‍ സ്കറിയ,
എസ്.എം.സി ചെയര്‍മാന്‍ ശ്രീ ബിജു ചക്കരമാക്കല്‍, ശ്രീ ജോസ്
കാവില്‍പ്പുരയിടം, ശ്രീ സജി പെണ്ണാപറമ്പില്‍, ശ്രീ സിറില്‍ ജോര്‍ജ്
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
1 Jun 2017
സ്കൂള്‍ കുട്ടികള്‍ക്ക് പഠനക്കിറ്റുകള്‍ വിതരണം ചെയ്തു.
മലപ്പുറം ജില്ലയിലെ പ്രമുഖ ഫെയ്സ് ബുക്ക് ഗ്രൂപ്പായ സഞ്ചാരി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വാളംതോട് ജി.ടി.എല്‍.പി.സ്കൂളിലെ കുട്ടികള്‍ക്ക് പഠനക്കിറ്റുകള്‍ വിതരണം ചെയ്തു. ഗ്രൂപ്പംഗങ്ങളായ സുമനസ്സുകളുടെ സഹായത്തോടെ നടത്തുന്ന ഈ പദ്ധതി പിന്നോക്ക മേഖലയിലുള്‍പ്പെടുന്ന വിദ്യാലയങ്ങളിലാണ്‍ നടത്തി വരുന്നത്. പ്രഓഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ സിദ്ദിഖ് കാവന്നൂര്‍ പരിപാറ്റികള്‍ക്ക് നേത്യത്വം നല്‍കി.
31 May 2017
ശ്രീ പി.റ്റി. ജോസ് സാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു.
മുപ്പതു വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം ശ്രീ പി.റ്റി ജോസ് സാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ ആറു വര്‍ഷത്തോളം പ്രധാനധ്യാപക സ്ഥാനം വഹിച്ച സ്ഥാനം വഹിച്ച ശേഷമാണ് അദ്ദേഹം 2017 മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിച്ചത്.സ്കൂളിന്റെ അക്കാദമികവും, ഭൗതികവുമായ വികസനത്തിന് നേത്യത്വം വഹിച്ച അദ്ദേഹം കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. കുട്ടികള്‍ക്കും,അധ്യാപകര്‍ക്കും വളരെ പ്രിയപ്പെട്ട പ്രധാനധ്യാപകനായിരുന്നു ശ്രീ പി.റ്റി ജോസ് സാര്‍. തുടര്‍ന്നും അദ്ദേഹത്തിന്റെ സേവനം ഈ വിദ്യാലയത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അതോടൊപ്പം നല്ലൊരു റിട്ടയര്‍മെന്റ് ജീവിതം ആശംസിക്കുന്നു.
സ്കൂള്‍ വാര്‍ഷികാഘോഷ സപ്ലിമെന്റ് 2016-17 വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)




