ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പി.റ്റി.എ.പ്രസിഡന്റ് റെജി ചക്കനാനിക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂക്കളമത്സരവും, വിവിധ തരം ഓണക്കളികളും അരങ്ങേറി. ഇതില്‍ കുട്ടികളുടെ വടംവലി മത്സരവും രക്ഷിതാക്കളുടെ വടംവലി മത്സരവും വളരെ ആവേശം നിറഞ്ഞതായിരുന്നു. തുടര്‍ന്ന് വിഭവ സമ്യദ്ധമായ സദ്യ വിളമ്പുകയും അതിനു ശേഷം നടന്ന ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
10 Aug 2012
സൌജന്യ സ്കൂള്‍ യൂണിഫോം വിതരണംനടത്തി.
എസ്.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടപ്പിലാക്കിയ സൌജന്യ സ്കൂള്‍ യൂണിഫോമിന്റെ വാളംതോട് ജി.ടി.എല്‍.പി സ്കൂളിലെ വിതരണോദ്ഘാടനം ചാലിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ സ്കൂള്‍ ലീഡര്‍ ജെയിന്‍ ജോഷിക്കു നല്കി കൊണ്ട് നിര്‍വഹിച്ചു. പി.റ്റി.എ. പ്രസിഡന്റ് റെജി ചക്കനാനിക്കല്‍ അധ്യക്ഷം വഹിച്ചു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി.ജോസ് ആശംസകള്‍ നേര്‍ന്നു. അധ്യാപകനായ ശ്രീ ബിനു ജോസഫ് നന്ദി പറഞ്ഞു.
4 Jun 2012
പ്രവേശനോത്സവം 2012-13
ജി.ടി.എല്‍.പി. സ്കൂള്‍ വാളന്തോട്ടിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ആദ്യമായി സ്കൂളിലെത്തിയ കുരുന്നുകളെ ബലൂണുകളും, സമ്മാനങ്ങളും നല്കി സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവ ജാഥയും നടന്നു. ചടങ്ങുകള്‍ക്ക് ഹെഡ് മാസ്റ്റര്‍ ശ്രീ പി.റ്റി ജോസ്, പി.റ്റി.എ. പ്രസിഡന്റ് ചന്ദ്രന്‍ ചക്കരമാക്കല്‍, എം.പി.റ്റി.എ. പ്രസിഡന്റ് സോഫി കാഞ്ഞിരത്താംകുഴിയില്‍, അധ്യാപകരായ ശ്രീ കെ.ആര്‍. പ്രേമരാജന്‍, ശ്രീ ബിനു ജോസഫ്, ശ്രീ സിറില്‍ ജോര്‍ജ്ജ് എന്നിവര്‍ നേത്യത്വം നല്കി.
30 Mar 2012
നാലാം ക്ലാസ്സുകാര്‍ക്ക് യാത്രയയപ്പു നല്കി.
വാളന്തോട് ജി.ടി.എല്‍.പി. സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഉന്നത പഠനത്തിനായി ഒരുങ്ങുന്ന നാലാം ക്ലാസ്സുകാര്‍ക്ക് യാത്രയയപ്പു നല്കി. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ശ്രീ പി.റ്റി.ജോസ്, നാലാം ക്ലാസ് അധ്യാപകന്‍ ശ്രീ സിറില്‍ ജോര്‍ജ്, അധ്യാപകരായ ശ്രീ പ്രേമരാജന്‍, ശ്രീ ബിനു ജോസഫ് , കുമാരി ലിന്‍സി എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുട്ടികള്‍ മറുപടി പ്രസംഗം നടത്തി, കലാപരിപാടികളും അവതരിപ്പിച്ചു. ചായ സത്ക്കാരത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.
Subscribe to:
Posts (Atom)

