ജി.ടി.എല്‍.പി. സ്കൂള്‍ വാളന്തോട്ടിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. ആദ്യമായി സ്കൂളിലെത്തിയ കുരുന്നുകളെ ബലൂണുകളും, സമ്മാനങ്ങളും നല്കി സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവ ജാഥയും നടന്നു. ചടങ്ങുകള്‍ക്ക് ഹെഡ് മാസ്റ്റര്‍ ശ്രീ പി.റ്റി ജോസ്, പി.റ്റി.എ. പ്രസിഡന്റ് ചന്ദ്രന്‍ ചക്കരമാക്കല്‍, എം.പി.റ്റി.എ. പ്രസിഡന്റ് സോഫി കാഞ്ഞിരത്താംകുഴിയില്‍, അധ്യാപകരായ ശ്രീ കെ.ആര്‍. പ്രേമരാജന്‍, ശ്രീ ബിനു ജോസഫ്, ശ്രീ സിറില്‍ ജോര്‍ജ്ജ് എന്നിവര്‍ നേത്യത്വം നല്കി.