വാളംതോട് ജി.ടി.എല്‍പി. സ്കൂളില്‍ കുട്ടികള്‍ക്ക് ID കാര്‍ഡ് വിതരണം ചെയ്തു. കക്കാടംപൊയില്‍ പ്രദേശത്തെ സ്കൂളുകളില്‍ വെച്ച് ആദ്യമായി ഈ സ്കൂളിലാണ് ഐ.ഡി. കാര്‍ഡ് കുട്ടികള്‍ക്ക് നല്കിയിരിക്കുന്നത്.
30 Nov 2012
24 Oct 2012
സ്കൂള്‍ കുട്ടികള്‍ക്ക് ചൂടുവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും സദാ സമയം ചൂടു വെള്ളം ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി.നിര്‍വഹിച്ചു.
1 Oct 2012
സ്കൂളിലേക്ക് സംഭാവനയായി ലഭിച്ച A3 ഡോട്ട്മാട്രിക്സ് പ്രിന്റര്‍ ഉദ്ഘാടനം ചെയ്തു.
ജി.ടി.എല്‍.പി.സ്കൂള്‍ വാളംതോട്ടിലെ പൂര്‍വ അധ്യാപകനും ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്തു വരുന്ന സജിമോന്‍ സ്കറിയ സംഭാവന നല്‍കിയ പതിമൂവ്വായിരത്തോളം രൂപ വില വരുന്ന A3 ഡോട്ട്മാട്രിക്സ് പ്രിന്റര്‍ വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി തലക്കുളത്തില്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിന് വളരെ ഉപകാരപ്രദമായ ഈ പ്രിന്റര്‍ സംഭാവന ചെയ്ത ശ്രീ സജിമോന്‍ സ്ക്കറിയക്ക് സ്കൂളിന്റെ എല്ലാ ആശംസകളും.
25 Aug 2012
ഓണാഘോഷം 2012.
ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പി.റ്റി.എ.പ്രസിഡന്റ് റെജി ചക്കനാനിക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂക്കളമത്സരവും, വിവിധ തരം ഓണക്കളികളും അരങ്ങേറി. ഇതില്‍ കുട്ടികളുടെ വടംവലി മത്സരവും രക്ഷിതാക്കളുടെ വടംവലി മത്സരവും വളരെ ആവേശം നിറഞ്ഞതായിരുന്നു. തുടര്‍ന്ന് വിഭവ സമ്യദ്ധമായ സദ്യ വിളമ്പുകയും അതിനു ശേഷം നടന്ന ചടങ്ങില്‍ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
Subscribe to:
Posts (Atom)


