25 Sept 2013
സോനുപ്രിയക്ക് എല്‍.എസ്.എസ്. സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു.
2012-13 അധ്യയന വര്‍ഷത്തില്‍ വാളംതോട് സ്കൂളില്‍ നിന്നും എല്‍.എസ്.എസ്. കരസ്ഥമാക്കിയ സോനുപ്രിയക്ക് സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു. സ്കൂളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് പി.റ്റി.എ. പ്രെസിഡന്റ് റെജി ചക്കനാനിയില്‍ നിന്നാണ് സോനുപ്രിയ സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി., അധ്യാപകരായ ബിനു ജോസഫ് , സിറില്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്കൂളിലെ കുട്ടികളുമായി കുമാരി സോനുപ്രിയ തന്റെ അനുഭവങ്ങള്‍ പങ്കു വെച്ചു.
17 Sept 2013
കളിയുപകരണങ്ങളുടെ പ്രദര്‍ശനം നടത്തി.
നാലാം ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിയുപകരണങ്ങളുടെ പ്രദര്‍ശനം നടത്തി. പ്രധാനമായും ഓല കൊണ്ടുണ്ടാക്കിയ വിവിധ ഉപകരണങ്ങളാണ് പ്രദര്‍ശനത്തിലേക്ക് കുട്ടികള്‍ കൊണ്ടു വന്നത്. വിവിധ കളിയുപകരണങ്ങളുടെ തത്സമയ നിര്‍മ്മാണവും പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു, ഏറ്റവും കൂടുതല്‍ കളിയുപകരണങ്ങള്‍ നിര്‍മിച്ച് ടോം തോമസ് പ്രദര്‍ശനത്തില്‍ വിജയിയായി.
13 Sept 2013
ഗംഭീരമായ ഓണാഘോഷം സംഘടിപ്പിച്ചു.
വാളംതോട് സ്കൂളിലെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ അതി ഗംഭീരമായി. കുട്ടികള്‍ക്കായി പൂക്കള മത്സരവും, ഓണക്കളികളും, വടംവലി മത്സരവും നടത്തി. കൂടാതെ രക്ഷിതാക്കള്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ നല്ലൊരു ഓണസദ്യ ഒരുക്കി, സദ്യയ്ക്കു ശേഷം പായസ വിതരണവും, ഐസ്ക്രീം വിതരണവും ഉണ്ടായിരുന്നു. കൂടാതെ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഗംഭീര സമ്മാനങ്ങളും നല്കുകയുണ്ടായി.
Subscribe to:
Posts (Atom)
.jpg)


