പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു കൊണ്ട് വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ പ്രവേശനോത്സവം നടന്നു. കൊടി തോരണങ്ങളാലും വര്‍ണ്ണബലൂണുകളാലും സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു. സ്വാഗതഗാനം ആലപിച്ച് അറിവിന്റെ ലോകത്തേക്ക് കടന്ന് വന്ന കൊച്ചു കൂട്ടുകാരെ ഹെഡ്‌മാസ്റ്റര്‍ പി.റ്റി.ജോസ് സാര്‍ കത്തിച്ച മെഴുകുതിരികള്‍ കൈമാറി സ്വീകരിച്ചു.
19 Jun 2015
4 Jun 2015
സ്‌കൂള്‍ ലൈബ്രറി വിപുലീകരിച്ചു.
വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വാളംതോട് സ്‌കൂള്‍ ലൈബ്രറിയിലേക്ക് പുതിയതായി രണ്ട് അലമാരകള്‍ സംഭാവനായി ലഭിച്ചു. കക്കാടംപൊയില്‍ ഫിഷ് പ്രൊസസിംഗ് യൂണിറ്റ് സംഭാവനായി നല്‍കിയതാണ് ഈ അലമാരകള്‍ മുന്‍പ് ലൈബ്രറിക്കായി ഒരു അലമാര മാത്രമാണുണ്ടായിരുന്നത്.ഇപ്പോള്‍ പുസ്തകങ്ങള്‍ കൂടുതല്‍ സൌകര്യപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധം മൂന്നു അലമാരകള്‍ ലൈബ്രറിക്കായി ലഭ്യമായിട്ടുണ്ട്.
31 Mar 2015
2014-15 സ്‌കൂള്‍ വാര്‍ഷികം വിവിധപരിപാടികളോടെ ആഘോഷിച്ചു.
വാളംതോട് ജി.ടി.എല്‍.പി. സ്‌കൂളിന്റെ മുപ്പത്തിനാലമത് വാര്‍ഷികം ഗംഭീരപരിപാടികളോടെ ആഘോഷിച്ചു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്‌തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വാര്‍ഷികാഘോഷപരിപാടികള്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ഉദ്ഘാടനം ചെയ്തു.
27 Mar 2015
Subscribe to:
Posts (Atom)