22 Feb 2012
ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് വാളന്തോട് ജി.ടി.എല്‍.പി. സ്കൂളിലെ രക്ഷിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ബോധവത്കരണ ക്ലാസുകള്‍ സ്കൂളിലെ അധ്യാപകനായ ശ്രീ കെ.ആര്‍ പ്രേമരാജന്റെ നേത്യത്വത്തിലാണ് സംഘടിപ്പിച്ചത്. ബോധവത്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം ചാലിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ നിര്‍വഹിച്ചു. പി.റ്റി.എ.പ്രസിഡന്റ് ചന്ദ്രന്‍ ചക്കരമാക്കല്‍, ഹെഡ് മാസ്റ്റര്‍ ശ്രീ പിറ്റി.ജോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Subscribe to:
Posts (Atom)