സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

27 Jan 2017

'പൊതുവിദ്യാഭ്യാസ സം‌രക്ഷണ യജ്ഞം' വാളംതോട് സ്കൂളില്‍ നടന്നു.



               സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍‌ക്കാര്‍ നടപ്പിലാക്കുന്നപൊതുവിദ്യാഭ്യാസ സം‌രക്ഷണ യജ്ഞത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം  2017 ജനുവരി 27ന്   വാളംതോട് സ്കൂളില്‍ നടന്നു. രാവിലെ പത്തു മണിക്ക് പ്രത്യേക അസം‌ബ്ലി വിളിച്ചു കൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും തുടര്‍‌ന്ന് സ്കൂളില്‍ ഗ്രീന്‍ പ്രൊട്ടോക്കോല്‍ നിലവില്‍ വന്നത്തായി പ്രഖ്യാപഇക്കുകയും ചെയ്തു. അതിനു ശേഷം ഗ്രീന്‍ പ്രോട്ടോക്കോളിനെക്കുറിച്ച് വിശദമാക്ക്കുകയും ചെയ്തു.
തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ,ജനപ്രതിനിധികള്‍ , പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ നേത്യത്വത്തില്‍ സ്കൂള്‍ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കുകയും തുടര്‍‌ന്ന് എല്ലാവരും സ്കൂളിനു പുറത്ത് നിന്നു കൊണ്ട് വാര്‍‌ഡ് മെംബര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍  ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏവരും  ഏറ്റു ചൊല്ലുകയും ചെയ്തു.പ്രസ്തുത പരിപാടിയില്‍ ജനങ്ങളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു.