വാളന്തോട് ജി.ടി.എല്‍പി.സ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം നടന്നു. ജൂണ്‍ രണ്ടിനു നടന്ന പ്രവേശനോത്സവത്തിന് ഒരുക്കമായി തലേ ദിവസം തന്നെ അധ്യാപകരും രക്ഷിതാക്കളും ഹെഡ്‌മാസ്റ്റര്‍ ജോസ് സാറിന്റെ നേത്യത്വത്തില്‍ വിദ്യാലയവും, പരിസരവും വ്യത്തിയാക്കി തോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. തിങ്കളാഴ്ച്ച രാവിലെ പത്തുമണിയോടെ പ്രവേശനോത്സവ ചടങ്ങുകള്‍ ആരംഭിച്ചു.
ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെയും വഹിച്ചു കൊണ്ട് ബലൂണുകളും പ്ലക്കാര്‍ഡുകളുമേന്തി കുട്ടികള്‍ പ്രവേശനോത്സവ ജാഥ നടത്തി. തുടര്‍ന്ന് ഹെഡ്‌മാസ്റ്റര്‍ കുരുന്നുകളുടെ കൈയിലേക്ക് ദീപം പകര്‍ന്നുകൊണ്ട് ഒന്നാം ക്ലാസിലേക്കു പ്രവേശനം നല്കി. തുടര്‍ന്ന് നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് സമ്മാനക്കിറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു .
വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി തലക്കുളത്തില്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി. അധ്യാപകരായ സിറില്‍ ജോര്‍ജ്, ബിനു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മധുര പലഹാര വിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.