സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

5 Jun 2014

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു.

           
        നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പച്ചപ്പിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് വാളന്തോട് ജി.ടി.എല്‍പി.സ്കൂളിലെ കുട്ടികളും ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തില്‍ പങ്കാളികളായി. ഹരിതസമയമായി ആചരിക്കുന്ന 10.30 മുതല്‍ 11.30 വരെയുള്ള സമയത്ത് വിവിധ പരിപാടികള്‍ സ്കൂളില്‍ സംഘടിപ്പിച്ചു. 


          
              സ്കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകന്‍ സിറില്‍ ജോര്‍ജ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലുകയും തുടര്‍ന്ന് സ്കൂള്‍ പരിസരത്ത് ഓരോ കുട്ടികളും കൊണ്ടു വന്ന വ്യക്ഷത്തൈകള്‍ നടുകയും ചെയ്തു. അതിനു ശേഷം നാലാം ക്ലാസിലെ കുട്ടികള്‍ക്കായി പരിസ്ഥിതിദിന ക്വിസ് നടത്തി, കൂടാതെ എല്ലാ കുട്ടികള്‍ക്കുമായി പോസ്റ്റര്‍ രചനാ മത്സരവും നടത്തി ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.