സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

12 Jun 2018

പ്രവേശനോത്സവം 2018: അക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍


            അക്ഷരം അഗ്നിയാകുന്നത് അത് വെളിച്ചമാകുമ്പോഴാണ്. അതിരുകളില്ലാത്ത ആകാശങ്ങളെ ചുംബിച്ചു കൊണ്ട് പ്രകാശം പറന്നകലുമമ്പോള്‍ കൂടെയോടുന്നതിന് ഒരു സുഖമുണ്ട്. നമ്മുടെ അഹങ്കാരങ്ങള്‍ തല്ലിക്കൊഴിക്കപ്പെടുന്നത് അപ്പോഴാണ്.  വീണ്ടുമക്ഷരവെളിച്ചങ്ങള്‍ കൊളുത്തി വെച്ചുകൊണ്ട് ജി.ടി.എല്‍.പി സ്കൂള്‍ വാളംതോടും പ്രവേശനം ഉത്സവമാക്കി..സമയബന്ധിതമായി മനോഹരമാക്കിയെടുത്ത നടുമുറ്റത്തേക്ക് ഇത്തവണ കൂടുതല്‍ കുഞ്ഞിക്കാലുകള്‍ ഓടിയെത്തി.. എല്ലാവര്‍ക്കും ബാഗ് , രെയിന്‍ കോട്ട് മറ്റു പഠനോപകരണങ്ങള്‍ കൈയില്‍ ബലൂണുകളും ചുണ്ടില്‍ മധുരവും .....



     ഉത്സവപരിപാടികള്‍ ഗ്രാമപഞ്ചായത്തംഗം ശ്രീ അനീഷ് അഗസ്റ്റ്യവന്‍ ഉദ്ഘാടനം ചെയ്തു. എസ് എം സി അംഗങ്ങള്‍,മുന്‍ ജനപ്രതിനിധികള്‍ ,കര്‍ഷക കാരണവന്മാര്‍ , പൊതുപ്രവര്‍ത്തകര്‍  എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.


     ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച് വിജയം കൈവരിച്ച ഞങ്ങളുടെ മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും മൊമന്റോ നല്കി. കൂട്ടത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ശ്യാമ സി എന്ന കുട്ടിയുടെ തുടര്‍പഠനം  ഏറ്റെടുത്തു കൊണ്ട് സര്‍ക്കാര്‍ വിദ്യാലയത്തില് പഠിച്ചു വളര്‍ന്ന  ഡോ.അജ്മലിന്റെ പ്രഖ്യാപനം റമദാന്‍ നിലാവിന്റെ തിളക്കമാര്‍ന്ന മാത്യക കൂടിയായി. 


    ദേശീയ വോളിബോള്‍ താരവും പൂര്‍വ്വവിദ്യാര്‍ത്ഥിനിയുമായ ജിംന അബ്രാഹമിന് അധ്യാപകര്‍ ക്യാഷ് അവാര്‍ഡ് നല്‍കി.അമ്മമ്മാര്‍  ഒരുമിച്ചു ചേര്‍ന്ന് കുട്ടികളുടെ പുസ്തകങ്ങള്‍ പൊതിഞ്ഞ് സ്കൂളിന്റെ  തന്നെ നെയിംസ്ലിപ്പുകള്‍ ഒട്ടിച്ചു...പതിവു പരിപാടികള്‍ക്കു ശേഷം  പാല്‍പ്പായസമുണ്ട് പുത്തന്‍ ബാഗും റെയിന്‍ കോട്ടുമണിഞ്ഞ് കുട്ടികളുടെ ഒരു ചെറുനടത്തം ... പെരുമഴയും കാറ്റും തിമര്‍ത്താര്‍ത്തു പെയ്യവേ അക്ഷര മധുരത്തിന്റെ ഒരു ദിനം കൂടി സമ്പന്നമാകുന്നു.
                                                            പ്രവേശനോത്സവം 2018

                                   പ്രവേശനോത്സവ ചിത്രങ്ങള്‍