പ്രളയക്കെടുതിയെ അതിജീവിക്കാന്‍ നവകേരള നിര്‍മ്മാണത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരളപ്പിറവിദിനത്തില്‍ വാളംതോട് സ്കൂളില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.എസ്.എം.സി യുടെ നേത്യത്വത്തില്‍ പ്രളയ ദുരന്ത വാര്‍ത്തകളുടെ പേപ്പര്‍ കട്ടിംഗുകള്‍ കേരള മാപ്പിന്റെ രൂപത്തില്‍ നിരത്തി വെക്കുക്കയും കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് നവകേരള പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റര്‍ ശ്രീ.പ്രേമരാജന്‍ കെ.ആര്‍. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഘോഷങ്ങള്‍ വാര്‍ഡ് മെംബര്‍ ശ്രീ.അനീഷ് അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.ഫോറസ്റ്റര്‍. ശ്രീ.ജലീല്‍ ,എസ്.എം.സി ചെയര്‍മാന്‍ ബിജു ചക്കരമാക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.