26 Oct 2018
19 Jun 2018
ചാലിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ചാലിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് വാളംതോട് സ്കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നോട്ടു ബുക്കുകള്‍ പെന്‍സില്‍,പേന, സ്ലേറ്റ്,പൗച്ച്,ക്രയോണ്‍സ് തുടങ്ങി പതിനായിരത്തിലധികം രൂപ വില വരുന്ന പഠനോപകരണങ്ങളാണ് കുട്ടികള്‍ക്ക് സമ്മാനിച്ചത്. ബാങ്ക് പ്രസിഡന്റ് ബെന്നി കൈതോലില്‍ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു, ബാങ്ക് സെക്രട്ടറി വിസി മാത്യു, മറ്റു ഡയറക്ടര്‍മാര്‍, സിസിലി ബോസ് തൂങ്കുഴി(ഡയറക്ടര്‍) മാത്യു കൊട്ടാരത്തില്‍,സണ്ണി കൂനങ്കിയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
12 Jun 2018
പ്രവേശനോത്സവം 2018: അക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍
അക്ഷരം അഗ്നിയാകുന്നത് അത് വെളിച്ചമാകുമ്പോഴാണ്. അതിരുകളില്ലാത്ത ആകാശങ്ങളെ ചുംബിച്ചു കൊണ്ട് പ്രകാശം പറന്നകലുമമ്പോള്‍ കൂടെയോടുന്നതിന് ഒരു സുഖമുണ്ട്. നമ്മുടെ അഹങ്കാരങ്ങള്‍ തല്ലിക്കൊഴിക്കപ്പെടുന്നത് അപ്പോഴാണ്. വീണ്ടുമക്ഷരവെളിച്ചങ്ങള്‍ കൊളുത്തി വെച്ചുകൊണ്ട് ജി.ടി.എല്‍.പി സ്കൂള്‍ വാളംതോടും പ്രവേശനം ഉത്സവമാക്കി..സമയബന്ധിതമായി മനോഹരമാക്കിയെടുത്ത നടുമുറ്റത്തേക്ക് ഇത്തവണ കൂടുതല്‍ കുഞ്ഞിക്കാലുകള്‍ ഓടിയെത്തി.. എല്ലാവര്‍ക്കും ബാഗ് , രെയിന്‍ കോട്ട് മറ്റു പഠനോപകരണങ്ങള്‍ കൈയില്‍ ബലൂണുകളും ചുണ്ടില്‍ മധുരവും .....
Subscribe to:
Posts (Atom)



