26 Aug 2014
15 Aug 2014
2014 ആഗസ്ത് 15 സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഭാരതത്തിന്റെ 68ം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വാളന്തോട് ജി.എല്‍.പി.സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തോരണങ്ങള്‍ക്കൊണ്ടും , ത്രിവര്‍ണ്ണ ബലൂണുകള്‍ കൊണ്ടും സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു. രാവിലെ ഒന്‍പതു മണിയോടെ വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ദേശീയ പതാകയുയര്‍ത്തുകയും തുടര്‍ന്ന് കുട്ടികള്‍ ഫ്ലാഗ് സല്യൂട്ട് ചെയ്യുകയും, പ്രതിജ്ഞ എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.
28 Jun 2014
പഠനക്കിറ്റുകള്‍ വിതരണം ചെയ്തു.
വാളംതോട് ജി.ടി.എല്‍.പി.സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി മുക്കം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'കൂട്ടുകാര്‍' എന്ന സന്നദ്ധസംഘടന സംഭാവന ചെയ്ത പഠനക്കിറ്റുകള്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വെച്ച് ചാലിയാര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ വിതരണം ചെയ്തു. ഹെഡ്മാസ്റ്റര് ശ്രീ ജോസ് പി.റ്റി. അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനാ പ്രതിനിധികളായ ശ്രീ അനസ് ബിച്ചു,ശ്രീ ഫിറോസ് എന്നിവരും എസ് എം സി ചെയര്മാന് ശ്രീ പ്രസാദ് അമ്പലപ്പറമ്പില്‍ ,അധ്യാപകരായ ശ്രീ ബിനു ജോസഫ്,ശ്രീ സിറില്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
5 Jun 2014
Subscribe to:
Posts (Atom)



