നാടിന്റെ ഉത്സവമാണ്, വാളന്തോട് സ്കൂളിലെ ഓണാഘോഷ പരിപാടികള്‍. ഇക്കൊല്ലത്തെ ഓണഘോഷ പരിപാടികള്‍ അതിഗംഭീരമായാണ് ആഘോഷിച്ചത്. സമീപത്തുള്ള മറ്റു സ്കൂളുകളെ അപേക്ഷിച്ച് പൂര്‍വ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ഒരുമിച്ച് നാടിന്റെ ഉത്സവമായാണ് ഈ സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ നടക്കുന്നത്. എല്ലാ ചിലവും വഹിച്ച് രക്ഷിതാക്കള്‍ തന്നെയാണ് ഓണ സദ്യ ഇവിടെ തയാറാക്കിയത്. കൂടാതെ നാട്ടിലെ അഭ്യുദയകാംഷികളായ ആളുകളുടെ സഹകരണത്തോടെയാണ് വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു വേണ്ട സമ്മാനങ്ങളും വിതരണം ചെയ്തത്.
5 Sept 2014
സ്കൂളിലേക്ക് മിക്‌സി സംഭാവന നല്കി രക്ഷിതാക്കളുടെ മാത്യക.
ഉച്ച ഭക്ഷ്‌ണപദ്ധതിക്കായി, സ്കൂളിലേക്ക് മിക്‌സി സംഭാവന നല്കി രക്ഷിതാക്കള്‍ മാത്യകയായി. വാളന്തോട് സ്കൂളിലെ എസ്.എം.സിയിലെ രക്ഷിതാക്കള്‍ പിരിവിട്ടെടുത്തു നാലായിരത്തോളം രൂപ വില വരുന്ന ബ്രാന്‍ഡഡ് മിക്സിയാണ്, സ്ക്കൂലിലെ ഉച്ച ഭക്ഷ്‌ണ പരിപാടിക്കായി സംഭാവന നല്‍കിയത്. സെപ്‌തംബര്‍ 5ന്. ഓണാഘോഷപരിപാടിക്കിടയില്‍ നടന്ന ചടങ്ങില്‍ വെച്ച് എസ്.എം.സി. ചെയര്‍മാന്‍ ശ്രീ.പ്രസാദ് അമ്പലപ്പറമ്പില്‍ സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. ജോസ് പി.റ്റി.ക്ക് മിക്സി കൈമാറുകയുണ്ടായി.
26 Aug 2014
15 Aug 2014
2014 ആഗസ്‌ത് 15 സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഭാരതത്തിന്റെ 68ം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വാളന്തോട് ജി.എല്‍.പി.സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. തോരണങ്ങള്‍ക്കൊണ്ടും , ത്രിവര്‍ണ്ണ ബലൂണുകള്‍ കൊണ്ടും സ്കൂളും പരിസരവും അലങ്കരിച്ച് മനോഹരമാക്കിയിരുന്നു. രാവിലെ ഒന്‍പതു മണിയോടെ വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തില്‍ ദേശീയ പതാകയുയര്‍ത്തുകയും തുടര്‍ന്ന് കുട്ടികള്‍ ഫ്ലാഗ് സല്യൂട്ട് ചെയ്യുകയും, പ്രതിജ്ഞ എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.
Subscribe to:
Posts (Atom)



