നിലമ്പൂര്‍ മേഖലയിലെ പ്രധാന വനമേഖലകളില്‍ ഒന്നായ പന്തീരായിരം വനമേഖലയെ കാട്ടുതീ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്റെ അഭിമുഖ്യത്തില്‍ വാളംതോട് ജി.ടി.എല്‍.പി സ്കൂളിന്റെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായി കാട്ടുതീ ബോധവല്‍ക്കരണം നടത്തി. എടവണ്ണ റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
24 Jan 2018
21 Jan 2018
ദേവഗിരി സേവിയോ സ്കൂളിന്റെ സ്കൗട്ട് ആൻറ് ഗൈഡ് ക്യാമ്പ്
ഈയാഴ്ച ദേവഗിരി സേവിയോ സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ്കൂട്ടുകാരായിരുന്നു ഞങ്ങളുടെ അതിഥികൾ..... നഗരത്തിരക്കിൽ നിന്നും വിട്ടകന്ന് വാളംതോടിന്റെ കാനനഭംഗി നുകർന്ന് മൂന്നു ദിവസത്തെ പരിശീലനം. മിടുക്കരായ കുട്ടികൾ.. പഴശ്ശി ഗുഹയിലേക്കുള്ള ട്രക്കിംഗും കോഴിപ്പാറ വെള്ളച്ചാട്ടത്തിലുള്ള കുളിയും കഴിഞ്ഞ് ഉന്മേഷത്തോടെ മടങ്ങുമ്പോൾ ഞങ്ങളുടെ ഹരിതം മധുരം 35 പദ്ധതിക്ക് 4പഴവൃക്ഷത്തൈകൾ സമർപ്പിക്കാനും അവർ മറന്നില്ല.
ഓർമ്മ മരങ്ങൾക്ക് വാളംതോട് ജി.ടി.എൽ.പി.സ്കൂളിന്റെ നന്ദി...
29 Dec 2017
സ്കൂള്‍ ചുമരുകള്‍ കഥാചിത്രങ്ങള്‍ കൊണ്ട് വര്‍ണ്ണാഭമാക്കി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍.
കഥാചിത്രങ്ങള്‍ കൊണ്ട് വര്‍ണ്ണാഭമാക്കി വാളംതോട് ജി.ടി.എല്‍.പി. സ്കൂളിന്റെ ചുമരുകള്‍ .നരിക്കുനി ബൈത്തുല്‍ ഇസ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ . സ്കൂളില്‍ നടന്നു വരുന്ന കോളെജിന്റെ സപ്ത ദിന NSS ക്യാമ്പ്യായ 'ദസ്റ 2017' ല്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് വിദ്യാലയ ചുമരുകള്‍ കഥാ ചിത്രങ്ങള്‍ കൊണ്ട്നിറച്ചത്.
28 Dec 2017
'ഹരിതം മധുരം 35' പദ്ധതിക്കു തുടക്കമായി.
വാളംതോട് ജി.ടി.എല്‍.പി. സ്കൂള്‍ വാളംതോടിന്റെ 35 മത് വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ വളപ്പില്‍ 35 വ്യത്യസ്ത പഴവര്‍ഗ്ഗ സസ്യങ്ങള്‍ നട്ടു വളര്‍ത്തുന്ന 'ഹരിതം മധുരം 35' പദ്ധതിക്കു തുടക്കമായി.നരിക്കുനി ബൈത്തുല്‍ ഇസ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ടി. ഉസ്മാന്‍ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
Subscribe to:
Posts (Atom)



