സ്കൂള്‍ ഫോണ്‍ നം :0495-2278060,9645571021 പ്രേമരാജന്‍ കെ.ആര്‍. (ഹെഡ്മാസ്റ്റര്‍) ഫോണ്‍ നം :9497746418,7907759902 ഇമെയില്‍ : gtlpsvalanthode@gmail.com , സ്കൂള്‍ അഡ്രസ്സ്: ഗവ.ട്രൈബല്‍ എല്‍.പി.സ്കൂള്‍ വാളം‌തോട്,കക്കാടം‌പൊയില്‍ പി.ഒ.,മലപ്പുറം,673604... സബ് ജില്ല: നിലമ്പൂര്‍ ,ഗ്രാമപഞ്ചായത്ത് : ചാലിയാര്‍

28 Dec 2017

'ഹരിതം മധുരം 35' പദ്ധതിക്കു തുടക്കമായി.


വാളംതോട് ജി.ടി.എല്‍.പി. സ്കൂള്‍ വാളംതോടിന്റെ 35 മത് വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ വളപ്പില്‍ 35 വ്യത്യസ്ത പഴവര്‍ഗ്ഗ സസ്യങ്ങള്‍ നട്ടു വളര്‍ത്തുന്ന 'ഹരിതം മധുരം 35' പദ്ധതിക്കു തുടക്കമായി.നരിക്കുനി ബൈത്തുല്‍ ഇസ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.ടി.  ഉസ്മാന്‍ വ്യക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ ശ്രീ ആനീഷ് അഗസ്റ്റ്യന്‍,എസ്. എം സി. ചെയര്‍മാന്‍ ബിജു ചക്കരമാക്കല്‍ , ഹെഡ്മാസ്റ്റര്‍ ശ്രീ കെ ആര്‍ പ്രേമരാജന്‍, അധ്യാപകരായ സിറില്‍ ജോര്‍ജ്, സന്ദ്ദീപ് പി.കെ.,ഷൈന്‍ കൂവപ്പാറ, വിനു ചക്കരമാക്കല്‍, രക്ഷിതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ നേത്യത്വം നല്‍കി. പ്രദേശത്തെ വിവിധ സ്ഥാപനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയുംസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.