25 Sept 2013
സോനുപ്രിയക്ക് എല്‍.എസ്.എസ്. സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു.
2012-13 അധ്യയന വര്‍ഷത്തില്‍ വാളംതോട് സ്കൂളില്‍ നിന്നും എല്‍.എസ്.എസ്. കരസ്ഥമാക്കിയ സോനുപ്രിയക്ക് സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു. സ്കൂളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ച് പി.റ്റി.എ. പ്രെസിഡന്റ് റെജി ചക്കനാനിയില്‍ നിന്നാണ് സോനുപ്രിയ സര്‍ട്ടിഫിക്കേറ്റ് ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി., അധ്യാപകരായ ബിനു ജോസഫ് , സിറില്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്കൂളിലെ കുട്ടികളുമായി കുമാരി സോനുപ്രിയ തന്റെ അനുഭവങ്ങള്‍ പങ്കു വെച്ചു.
17 Sept 2013
കളിയുപകരണങ്ങളുടെ പ്രദര്‍ശനം നടത്തി.
നാലാം ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിയുപകരണങ്ങളുടെ പ്രദര്‍ശനം നടത്തി. പ്രധാനമായും ഓല കൊണ്ടുണ്ടാക്കിയ വിവിധ ഉപകരണങ്ങളാണ് പ്രദര്‍ശനത്തിലേക്ക് കുട്ടികള്‍ കൊണ്ടു വന്നത്. വിവിധ കളിയുപകരണങ്ങളുടെ തത്സമയ നിര്‍മ്മാണവും പ്രദര്‍ശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു, ഏറ്റവും കൂടുതല്‍ കളിയുപകരണങ്ങള്‍ നിര്‍മിച്ച് ടോം തോമസ് പ്രദര്‍ശനത്തില്‍ വിജയിയായി.
13 Sept 2013
ഗംഭീരമായ ഓണാഘോഷം സംഘടിപ്പിച്ചു.
വാളംതോട് സ്കൂളിലെ ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ അതി ഗംഭീരമായി. കുട്ടികള്‍ക്കായി പൂക്കള മത്സരവും, ഓണക്കളികളും, വടംവലി മത്സരവും നടത്തി. കൂടാതെ രക്ഷിതാക്കള്‍ക്കും മത്സരങ്ങള്‍ സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ നല്ലൊരു ഓണസദ്യ ഒരുക്കി, സദ്യയ്ക്കു ശേഷം പായസ വിതരണവും, ഐസ്ക്രീം വിതരണവും ഉണ്ടായിരുന്നു. കൂടാതെ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഗംഭീര സമ്മാനങ്ങളും നല്കുകയുണ്ടായി.
5 Sept 2013
അധ്യാപക ദിനാഘോഷം : പ്രിയ ഗുരുനാഥന്മാര്ക്ക് പൂച്ചെണ്ടുകള്‍ നല്കി കുരുന്നുകളുടെ സ്നേഹാദരം.
അക്ഷരങ്ങളിലൂടെ അറിവിന്റെ വാതായനങ്ങള്‍ തുറന്നു കൊടുക്കുന്ന പ്രിയ ഗുരുനാഥന്മാര്ക്ക് കുരുന്നുകളുടെ സ്നേഹാദരങ്ങള്‍. സെപ്തംബര്‍ അഞ്ചിന് ദേശീയ ആധ്യാപകദിനത്തിന്റെ ഭാഗമായി വാളന്തോട് ജി.ടി.എല്‍പി. സ്കൂളില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ പത്തുമണിയോടെ ആരംഭിച്ച അധ്യാപക ദിനാഘോഷ പരിപാടികളില്‍ എല്ലാ അധ്യാപകരും, വിദ്യാര്‍ത്ഥികളും പങ്കാളികളായി. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ അധ്യാപകര്‍ക്ക് പൂച്ചെണ്ടുകള്‍ കൈമറുകയും, ആശംസകള്‍ നേരുകയും ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര് പി.റ്റി.ജോസ് സാര്‍, ബിനു സാര്‍, സിറില്‍ സാര്‍, ലിന്‍സി ടീച്ചര്‍ എന്നിവര്‍ കുട്ടികളുടെ സ്നേഹാദരങ്ങള്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും നടന്നു.
അധ്യാപകദിനാഘോഷ ചടങ്ങിന്റെ ദ്യശ്യങ്ങളിലേക്ക്
15 Aug 2013
വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
പതാക ഉയര്‍ത്തല്‍
2013 ആഗസ്റ്റ് 15 വ്യാഴാഴ്ച്ച ഭാരതത്തിന്റെ അറുപത്തിയേഴാമത് സ്വാതന്ത്ര്യദിനം വാളംതോട് ജി.ടി.എല്‍.പി. സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അതിരാവിലെ തന്നെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്കൂളില്‍ എത്തിച്ചേരുകയും ത്രിവര്‍ണ്ണ ബലൂണുകളും, തോരണങ്ങളും കൊണ്ട് സ്കൂളും പരിസരവും അലങ്കരിക്കുകയും ചെയ്തു. രണ്ടരമാസത്തോളം നീണ്ട അതിരൂക്ഷമായ കാലവസ്ഥയ്ക്ക് രണ്ടു ദിവസമായി മാറ്റം വന്നത്, ചടങ്ങുകള്‍ക്ക് സഹായകരമായി.
31 Jul 2013
പച്ചക്കറി വിത്ത് വിതരണം നടത്തി.
ക്യഷിവകുപ്പിന്റെ നേത്യത്വത്തില്‍ സംസ്ഥാനത്ത് പച്ചക്കറി ക്യഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി. ചാലിയാര്‍ പഞ്ചായത്ത് ക്യഷിഭവനില്‍ നിന്നു ലഭിച്ച വിത്തുകളുടെ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി തലക്കുളത്തില്‍ സ്കൂള്‍ ലീഡര്‍ ആതിര ഷാജിക്ക് നല്‍കികൊണ്ട് നിര്‍വഹിച്ചു.
സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റക്യത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടന്നു.
സ്ക്കൂള് സ്കോളര്‍ഷിപ്പുകള്‍ , സൈബര്‍കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി വാളംതോട് സ്കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര് ദ്ദേശമനുസരിച്ച് ജുലായ് 31 ന് ഉച്ചകഴിഞ്ഞ് 2 മുതല്‍ 3 മണി വരെ സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ചും മൂന്നു മണിമുതല്‍ 3.30 വരെ സൈബര്‍ കുറ്റക്യത്യങ്ങളെക്കുറിച്ചും ക്ലാസുകള്‍ നടന്നു. ബോധവല്‍ക്കരണ ക്ലാസിന് അധ്യാപകനായ ശ്രീ സിറില്‍ ജോര്‍ജ് നേത്യത്വം നല്കി. പ്രൈമറി തലത്തിലുള്ള വിവിധ സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ചുള്ള മാര്‍ഗരേഖ രക്ഷകര്‍ത്താക്കള്‍ക്കു വിതരണം ചെയ്യുകയുണ്ടായി.
28 Jul 2013
പ്രതികൂല കാലാവസ്ഥയോടു പൊരുതി വാളംതോട് സ്കൂള്‍..
സ്കൂള്‍ മുറ്റത്തു നിന്നുള്ള കാഴ്ച്ച
കാലവര്‍ഷം നാടെങ്ങും പെയ്ത് മണ്ണിലും, മനസ്സിലും കുളിര് കോരിയിടുമ്പോള്‍ വാളന്തോട് പ്രദേശത്തെ ജനജീവിതം ദുസ്സഹമാവുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ മലയോര മേഖലയായ ഈ പ്രദേശം ജില്ലയിലെ തന്നെ എത്തിപ്പെടാന്‍ ഏറ്റവും ദുര്‍ഘടമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ദിവസം മുഴുവന്‍ പെയ്യുന്ന കനത്ത മഴയും തുടര്‍ച്ചയായ കൊടുങ്കാറ്റും, കോടയുമെല്ലാം ഈ പ്രദേശത്ത് ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. ഈ പ്രദേശത്തെ ഏക സര് ക്കാര് സ്കൂളായ വാളതോട് ട്രൈബല്‍ എല്‍.പി. സ്കൂള്‍ കുട്ടികള്‍ കഴിഞ്ഞ രണ്ടുമാസമായി പ്രതികൂല കാലവസ്ഥയോടു പൊരുതിയാണ് അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നത്.
25 Jul 2013
2013-14 അധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.
ജി.ടി.എല്‍.പി. സ്കൂള്‍ വാളതോട്ടില്‍ 2013-14 അധ്യയന വര് ഷത്തെ സ്കൂള്‍ പാര് ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പില്‍ സ്കൂള്‍ ലീഡറായി നാലാം ക്ലാസിലെ ആതിര ഷാജിയെയും, ഡെപ്യൂട്ടി ലീഡറായി മൂന്നാം ക്ലാസിലെ നൈജില്‍ ഷാജിയെയും തിരഞ്ഞെടുത്തു. കര്‍ക്കിടക മാസത്തെ കനത്ത മഴയെയും അവഗണിച്ചു കൊണ്ട് എല്ലാ കുട്ടികളും രാവിലെ തന്നെ വോട്ടു ചെയ്യാനായി നാലാം ക്ലാസിലെ ഒന്നാം നമ്പര്‍ ബൂത്തിലെത്തിയിരുന്നു.
ജൈവവൈവിധ്യങ്ങള്‍ തേടി കക്കാടംപൊയിലില്‍ ' മഴ സഹവാസം '
പശ്ചിമഘട്ടത്തിലെ
ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍
നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും ഫ്രന്‍ഡ്സ് ഓഫ് നേച്വറും ചേര്‍ന്ന്
കക്കാടംപൊയില്‍ ചെമ്പോത്തിമലയില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ മഴ സഹവാസം
വേറിട്ട അനുഭവമായി. വിവിധ ജില്ലകളില്‍ നിന്നുമുള്ള 35 പേരാണ് ചെമ്പോത്തി
മലയിലും, വാളംതോട് ജി.ടി.എല്‍.പി. സ്കൂളിലുമായി നടന്ന പ്രക്യതിപഠന
ക്യാമ്പിലെത്തിയത്.
19 Jun 2013
വായനാ വാരാചരണത്തിനു തുടക്കം കുറിച്ചു.
വാളന്തോട് ജി.ടി.എല്‍.പി സ്കൂളില്‍ വായനാ വാരാചരണത്തിനു തുടക്കം കുറിച്ചു. പി.എന്‍. പണിക്കരുടെ ജന്മ ദിനമായ ജൂണ്‍ പത്തൊന്പതിനു സ്കൂളില്‍ ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശന,വും വിവിധ പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി പരിചയപ്പെടത്തലും നടന്നു. ഹെഡ്മാസ്റ്റര് ജോസ് പി.റ്റി. ഈ വര്‍ഷത്തെ ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിര് വഹിച്ചു. ജൂണ്‍ 19 മുതല്‍ 25 വരെ നീണ്ടു നില്ക്കുന്ന വായനാവാരത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ കുട്ടികള്‍ക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. വായനാ മത്സരം, പത്രക്വിസ്, ആസ്വാദനക്കുറിപ്പ് തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടക്കും.
5 Jun 2013
LSS നേടിയ കുമാരി സോനുപ്രിയ എം.എസിനെ അനുമോദിച്ചു.
വാളന്തോട് ജി.ടി. എല്‍ പി സ്കൂളില്‍ നിന്നും 2012-13 വര്‍ഷം എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് നേടിയ കുമാരി സോനുപ്രിയ എം എസിനെ അനുമോദിച്ചു. ജൂണ്‍ അഞ്ചിന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു JSS മലപ്പുറവും, സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് കുമാരി സോനുപ്രിയയെ അനുമോദിച്ചത്. സ്കൂള്‍ പി.ടി.എയുടെ വകയായി ഒരു ട്രോഫി വാര്‍ഡ് മെമ്പര്‍ ശ്രീമതി മേരിക്കുട്ടി തലക്കുളത്തിലും, അധ്യാപകരുടെ വകയായി രണ്ടായിരം രൂപയുടെ ക്യാഷ് അവാര്‍ഡ് ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി.യും സോനുപ്രിയയ്ക്ക് സമ്മാനിക്കുകയുണ്ടായി.
വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വാളന്തോട് ഗവ. ട്രൈബല്‍ എല്‍പി. സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. കേന്ദ്ര മാനവ ശേഷി വികസന വകുപ്പിനു കീഴിലുള്ള ജന ശിക്ഷന്‍ സന്സ്ഥാന്-- മലപ്പുറം (JSS) എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ഇക്കൊല്ലത്തെ പരിസ്ഥിദിനാഘോഷം വാളന്തോട് സ്കൂളില്‍ നടത്തിയത്. രാവിലെ പതിനൊന്നു മണിയോടെ ആരംഭിച്ച ചടങ്ങിന് JSSന്റെ പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. സുകുമാരി സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ മേരിക്കുട്ടി തലക്കുളത്തില്‍ അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ വി ഉമ്മര്‍ക്കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. JSS വൈസ് ചെയര്മാന് പി.എം. ഉസ്മാന് അലി, ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി., അധ്യാപനായ ബിനു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രൈബല്‍ പ്രൊമോട്ടര്‍ സരോജിനി നന്ദിയും പറഞ്ഞു.
പരിസ്ഥിതിദിന ക്വിസ് ഡിക്സന് ടൈറ്റസ് വിജയി.
ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച വാളന്തോട് സ്കൂളില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിന ക്വിസില്‍ ഡിക്സന് ടൈറ്റസ് ഒന്നാം സ്ഥാനം നേടി. ആതിര, ഷാരോണ്‍ സി ആര് എന്നിവര്‍ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് പ്രോഗ്രാം ഓഫിസര്‍ എന്‍ കെ സുകുമാരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്വിസ്സിന് അധ്യാപകനായ ശ്രീ സിറില്‍ ജോര്‍ജ്ജ് നേത്യത്വം നല്കി.
4 Jun 2013
പുതുനാമ്പുകളെ വരവേറ്റ് വാളംതോട് സ്കൂളില്‍ പ്രവേശനോത്സവം 2013.
വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ 2013-14 വര്‍ഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. അതിരാവിലെ തന്നെ അധ്യാപകരും രക്ഷിതാക്കളും സ്കൂളും പരിസരവും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചൊരുക്കി. പത്തു മണിയോടെ പുതിയതായി എത്തിയ കുട്ടികളെയും മുന്നില്‍ നിര്‍ത്തി,വിദ്യാഭ്യാസ അവകാശത്തെ സംബന്ധിക്കുന്ന മുദ്രാവക്യങ്ങള്ടങ്ങിയ പ്ലക്കാര്‍ഡുകളേന്തി വിദ്യാര്‍ത്ഥികള്‍ റാലി നടത്തി. തുടര്‍ന്ന് ഹെഡ് മാസ്റ്റര്‍ ജോസ് പി.റ്റി. കുരുന്നുകള്‍ക്ക് കത്തിച്ച മെഴുകു തിരികള്‍ നല്കി ക്ലാസിലേക്ക് കയറ്റി ഇരുത്തുകയും മിഠായികളും ബലൂണുകളും നല്‍കുകയും ചെയ്തു.
1 Jun 2013
ശ്രീ.പ്രേമരാജന്‍ കെ.ആര്. ഇനി ഗവ.യു.പി സ്കൂള്‍ മരുതയിലെ പ്രധാനധ്യാപകന്.....
വാളംതോട് ജി.ടി.എല്‍പി. സ്കൂളിലെ സീനിയര്‍ അസ്സിസ്റ്റന്റ് ശ്രീ.പ്രേമരാജന്‍ കെ.ആര് സ്ഥാനക്കയറ്റം ലഭിച്ച് മരുത ഗവ.യു.പി.സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ സ്വദേശിയായ അദ്ദേഹം മലപ്പുറം വയനാട് ജില്ലകളിലെ വിവിധ സ്കൂളുകളില്‍ ജോലി നോക്കിയിട്ടുണ്ട്. 2002ല്‍ വാളംതോട് സ്കൂളില്‍ അധ്യാപനത്തിനായി എത്തിയ ശ്രീ.പ്രേമരാജന്‍ സാര്‍ കുട്ടികളുടെ പ്രിയ അധ്യാപകനായി ഇക്കാലമത്രയും ഒന്ന് രണ്ട് ക്ലാസ്സുകളാണ് കൈകാര്യം ചെയ്തിരുന്നത്.
16 May 2013
സ്കൂളിന് അഭിമാനമായി LSS വിജയത്തോടെ കുമാരി സോനുപ്രിയ എം.എസ്.

വാളംതോട് ജി.ടി.എല്‍പി.സ്കൂളില്‍ നിന്നും 2012-13 വര്‍ഷത്തെ LSS പരീക്ഷയില്‍ വിജയം നേടി സ്കൂളിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുമാരി സോനുപ്രിയ എം.എസ്. നിലമ്പൂര്‍ സബ് ജില്ലയില്‍ നിന്നും LSS നേടിയ 35 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഈ സ്കൂളില്‍ നിന്നാണ് എന്നത് വളരെ സന്തോഷം പകരുന്നതാണ്. സ്കൂളിന്റെ 30 കൊല്ലത്തെ ചരിത്രത്തിനിടയില്‍ എല്‍ എസ് എസ് ആദ്യാമാണെന്നത് ഈ സ്കൂളിലെ അധ്യാപകര്‍ക്ക് അഭിമാനമാവുകയാണ്.
31 Mar 2013
14 Feb 2013
ജി.ടി.എല്‍പി. സ്കൂള്‍ വാളന്തോടിന് സ്വന്തമായി ലോഗോ.
ഹെഡ് മാസ്റ്റര്‍ ജോസ് സാറിന്റെ പരിശ്രമ ഫലമായി വാളന്തോട് സ്കൂളിന് സ്വന്തമായി ഒരു ലോഗോ എന്ന സ്വപ്നം പൂവണിഞ്ഞു. മുക്കത്തെ കേന്ദ്രം എന്ന സ്ഥാപനം ഡിസൈന്‍ ചെയ്ത ലോഗോ ഇപ്പോള്‍ ലെറ്റര്‍ പാഡുകളിലും, സ്കൂള്‍ കുട്ടികളുടെ യൂണി ഫോമിലും, ബാനറുകളിലും ഉപയോഗിച്ചു വരുന്നു. കക്കാടംപൊയില്‍ ഉള്‍പ്പെടുന്ന മലയോര മേഖലയില്‍ ആദ്യമായി ഒരു ലോഗോ കരസ്ഥമാക്കിയത് ഈ സ്കൂളാണെന്നത് ഞങ്ങള്‍ക്ക് അഭിമാനം പകരുന്നു.
12 Feb 2013
വിദ്യാലയ സൗന്ദര്യവത്ക്കരണം 2012-13 നടപ്പാക്കി.
2012-13 അധ്യയന വര്‍ഷം എസ് എസ് എ നല്കിയ ഒരു ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് വാളംതോട് ജി.ടി.എല്‍.പി. സ്കൂളില്‍ വിദ്യാലയ സൗന്ദര്യവക്കരണം നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര് പി.ടി. ജോസ് സാറിന്റെ നേത്യത്വത്തിലുള്ള കമ്മറ്റി പണികള്‍ ഏറ്റെടുത്തു നടത്തുകയുണ്ടായി. രണ്ടു ക്ലാസ് മുറികളും ഓഫീസ് റൂമും ടൈല്‍സ് പാകുകയും, സ്കൂള്‍ കെട്ടിടവും കഞ്ഞിപ്പുരയും മൂത്രപ്പുരകളും മനോഹരമായ രീതിയില്‍ പെയിന്റ് ചെയ്യുകയും ചെയ്തു. കൂടാതെ ക്ലാസ് റൂമുകളുടെ ഭിത്തികളില്‍ ചിത്രകാരന്മാരെ ഉപയോഗിച്ച് പഠന സംബന്ധമായി ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും അക്ഷരങ്ങളും വരക്കുകയുണ്ടായി.
കൂടുതല്‍ ചിത്രങ്ങള്‍
14 Jan 2013
കക്കാടംപൊയില്‍ - നിലമ്പൂര്‍ ബസ്സിന് സ്വാഗതമോതി വാളന്തോട് സ്കൂള്‍ കുട്ടികള്‍ .
നിലമ്പൂര്‍-കക്കാടംപൊയില്‍ ബസിന്റെ കന്നി യാത്ര മലയോരത്തിന്റെ ഉത്സവമായി മാറിയപ്പോള്‍ ജി.ടി.എല്‍ പി സ്കൂള്‍ വാളന്തോടിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ പരിസരത്ത് ബസ്സിന് സ്വീകരണമൊരുക്കി.ബാനറുകള്‍ കൈകളിലേന്തി ആവേശത്തോടെ ബസ്സിനെ സ്വീകരിച്ച കുട്ടികള്‍ യാത്രക്കാര്‍ക്കെല്ലാം മധുരങ്ങളും വിതരണം ചെയ്തു.
ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
1 മലയോരം ഉത്സവാന്തരീക്ഷത്തില്‍ കന്നി ബസ്സിനെ വരവേറ്റു
Subscribe to:
Posts (Atom)