18 Dec 2014
പഠനോപകരണങ്ങള്‍ക്കായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കി.
വാളംതോട് സ്കൂളിലെ ഗണിത, സയന്‍സ് ലാബ് ഉപകരണങ്ങള്‍ക്കും, ടീച്ചിംഗ് എയ്ഡ്സ് എന്നിവയ്ക്കുമായി നാലാം ക്ലാസിലും ഒന്നാം ക്ലാസിലും പ്രത്യേകമായി അടച്ചുറപ്പുള്ള അലമാരകള്‍ സ്ഥാപിച്ചു. കൂടാതെ സ്കൂള്‍ പാചകപ്പുരയിലേക്കും അടച്ചുറപ്പുള്ള അലമാര നിര്‍മ്മിക്കുകയുണ്ടായി. ഇക്കൊല്ലം ലഭ്യമായ ഗ്രാന്റുകളുപയോഗിച്ചാണ്. ഈ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടപ്പാകിയിട്ടുള്ളത്.
6 Dec 2014
കുട്ടികള്‍ക്ക് നവ്യാനുഭവമായി തണല്‍ക്കൂട്ടത്തിന്റെ സന്ദര്‍ശനം.
കിഴ്ശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ തണല്ക്കൂട്ടത്തിലെ അറുപതോളം അംഗങ്ങളും അധ്യാപകരും വാളംതോട് സ്കൂള്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ അഞ്ചാം തിയതി രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന തണല്‍ക്കൂട്ടത്തിന്റെ സന്ദര്‍ശനം വാളതോട് സ്കൂളിലെ കുരുന്നുകള്‍ക്ക് നവ്യാനുഭവമായി.
Subscribe to:
Posts (Atom)


