9 Sept 2016
കരനെല്‍ക്ക്യഷിക്ക് തുടക്കമായി.
വിദ്യാര്‍ത്ഥികളില്‍ പരമ്പരാഗത കാര്‍ഷിക വ്യത്തിയെക്കുറിച്ച് അവബോധം നല്‍കുന്നതിനും ഭക്ഷ്യോല്പാദന മേഖലയിലെ കൂട്ടായ്മയും അനുഭവബോധ്യമാക്കുന്നതിനുമായി എസ്.എം.സി. യുടെ സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴുലുറപ്പ് പദ്ധതിയില്‍ പെടുത്തി വാളംതോട് സ്കൂളില്‍ കരനെല്‍ക്ക്യഷിക്ക് തുടക്ക്മായി. വാര്‍ഡ് മെമ്പര്‍ ശ്രീ അനീഷ് അഗസ്റ്റ്യന്‍ നെല്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.
27 Aug 2016
ജൈവ പച്ചക്കറിക്യഷി ആരംഭിച്ചു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ എസ്.എം.സി.യുടെ സഹകരണത്തോടെ വാളംതോട് സ്കൂളില്‍ ജൈവ പച്ചക്കറിക്യഷിക്കു തുടക്കമായി. വിവിധയിനം പച്ചക്കറികളും, കപ്പയും, വാഴയുമാണ് പ്രധാനമായും ക്യഷി ചെയ്യുന്നത്.അരയേക്കറോളം വരുന്ന സ്കൂള്‍ വളപ്പിലാണ് പച്ചക്കറിക്യഷി നടപ്പിലാക്കുന്നത്. പൂര്‍ണ്ണമായും ജൈവപരമായ രീതിയില്‍ നടപ്പാക്കുന്ന ഈ ക്യഷിക്ക് നേത്യത്വം നല്‍കി വാര്‍ഡ് മെംബര്‍ ശ്രി അനീഷ് അഗ്സ്റ്റ്യനും, ഹെഡ്മാസ്റ്റര്‍ ശ്രി ജോസ് പി.റ്റി.യും, എസ്.എം.സി. ചെയര്‍മാന്‍ ബിജു ചക്കരമാക്കലും മുന്നിലുണ്ട്.
15 Aug 2016
2016 ആഗസ്ത് 15 ന് സ്വതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
വാളംതോട് ജി.ടി.എല്‍.പി.സ്കൂളില്‍ ഭാരതത്തിന്റെ എഴുപതാം സ്വതന്ത്ര്യദിനം വിവിധ
പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒന്‍പതു മണിയോടെ സ്കൂള്‍ ഗ്രൌണ്ടില്‍
വെച്ചു നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനീഷ് അഗസ്റ്റ്യന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്കൂള്‍ ലീഡര്‍
ബ്ലെസ്സിന്‍ ബിജു കുട്ടികള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ദേശീയ ഗാനം ആലപിച്ചു.
ഹെഡ്‌മാസ്റ്റര്‍ ജോസ് പി.റ്റി., എസ്.എം.സി ചെയര്‍മാന്‍ ബിജു ചക്കരമാക്കല്‍ എന്നിവര്‍
സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ചടങ്ങില്‍ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍
ആലപിച്ചു. അമല്‍ ജോസ്, രോഹിത് റ്റി.ആര്‍., ഷാര്‍ലറ്റ് ഷൈന്‍ എന്നീ കുട്ടികള്‍
പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ മനോഹരമായ മാസ് ഡ്രില്ലും, കലാപരിപാടികളും നടന്നു. മധുരവിതരണത്തോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ അവസാനിച്ചു.
സ്വാതന്ത്ര്യദിനാഘോഷ കാഴ്‌ചകളിലൂടെ
Subscribe to:
Posts (Atom)



