ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഐ.ടി. വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളില്‍ വിതരണം ചെയ്ത കളിപ്പെട്ടി എന്ന ഐ.ടി. പഠന പുസ്തകത്തിന്റെ പരിശീലനം വാളംതോട് സ്കൂളില്‍ ആരംഭിച്ചു. ഐ.സി.റ്റി. കോര്‍ഡിനേറ്റര്‍ സിറില്‍ ജോര്‍ജ് പരിശീലനത്തിനു നേത്യത്വം നല്‍കി വരുന്നു.
8 Feb 2017
2 Feb 2017
27 Jan 2017
'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' വാളംതോട് സ്കൂളില്‍ നടന്നു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂള്‍തല ഉദ്ഘാടനം 2017 ജനുവരി 27ന് വാളംതോട് സ്കൂളില്‍ നടന്നു. രാവിലെ പത്തു മണിക്ക് പ്രത്യേക അസംബ്ലി വിളിച്ചു കൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ ജോസ് പി.റ്റി. പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും തുടര്‍ന്ന് സ്കൂളില്‍ ഗ്രീന്‍ പ്രൊട്ടോക്കോല്‍ നിലവില്‍ വന്നത്തായി പ്രഖ്യാപഇക്കുകയും ചെയ്തു. അതിനു ശേഷം ഗ്രീന്‍ പ്രോട്ടോക്കോളിനെക്കുറിച്ച് വിശദമാക്ക്കുകയും ചെയ്തു.
25 Jan 2017
വാളംതോട് സ്കൂളില്‍ പ്ലസ്സ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി.
വാളംതോട് സ്കൂളില്‍ പ്ലാസ്സ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പൊതു സമൂഹത്തിനുണ്ടക്കുന്ന ദൂക്ഷ്യങ്ങളെക്കുറിച്ചും അവ എങ്ങനെ നിര്‍മാര്‍ജ്ജനം ചെയ്യാം എന്നതിനെക്കുറിച്ചും പ്ലാസ്സ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്നതിനെക്കുറിച്ചും അകമ്പാടം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീ മുജീബ് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ക്ലാസ്സ് കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു.
Subscribe to:
Posts (Atom)



